റിയാദ്: ടൂറിസം തൊഴിൽ മേളകളുടെ ആദ്യഘട്ടത്തിന്റെ ഭാഗമായി ടൂറിസം മന്ത്രാലയം ജിദ്ദയിലും മദീനയിലും തൊഴിൽ മേളകൾ സംഘടിപ്പിച്ചു. സ്വദേശികളെ ടൂറിസം മേഖലയിലെ ജോലികളിലേക്ക് ആകർഷിക്കുകയും, സ്ഥാപനങ്ങളുമായും തൊഴിൽ തേടുന്ന സൗദി പുരുഷന്മാരും സ്ത്രീകളും നേരിട്ട് ബന്ധപ്പെടുന്നതിനും വേദിയൊരുക്കുകയാണ് പരിപാടികളുടെ ലക്ഷ്യം.
ജിദ്ദയിലെ മേളയിൽ 1,400ലധികം തൊഴിൽ അവസരങ്ങളും മദീനയിൽ 1,100 തൊഴിലവസരങ്ങളും പ്രഖ്യാപിച്ചു. ടൂറിസം മേഖലയിലെ സൗദിവൽക്കരണം ശക്തിപ്പെടുത്തുക, വിഷൻ 2030
ലക്ഷ്യങ്ങൾ കൈവരിക്കുക, യോഗ്യതയുള്ള മനുഷ്യ വിഭവശേഷിയുടെ ശക്തമായ അടിത്തറ സൃഷ്ടിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ഉദ്ദേശ്യങ്ങൾ.
രാജ്യത്തെ വിവിധ നഗരങ്ങളിലും മേഖലകളിലും സമാനമായ മേളകൾ സംഘടിപ്പിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. വിനോദസഞ്ചാര മേഖലയിലെ നിരവധി സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പരിപാടികൾ നടന്നത്.
യോഗ്യതയുള്ള ദേശീയ പ്രതിഭകൾക്ക് ഗുണമേന്മയുള്ള സുസ്ഥിര തൊഴിൽ ഉറപ്പാക്കാനും, ടൂറിസം മേഖലയിലെ സ്ഥാപനങ്ങൾക്കും തൊഴിൽ തേടുന്നവർക്കും നേരിട്ടുള്ള ആശയവിനിമയത്തിന് അവസരം നൽകാനുമാണ് മേളകൾ ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.റിയാദ്: ടൂറിസം തൊഴിൽ മേളകളുടെ ആദ്യഘട്ടത്തിന്റെ ഭാഗമായി ടൂറിസം മന്ത്രാലയം ജിദ്ദയിലും മദീനയിലും തൊഴിൽ മേളകൾ സംഘടിപ്പിച്ചു. സ്വദേശികളെ ടൂറിസം മേഖലയിലെ ജോലികളിലേക്ക് ആകർഷിക്കുകയും, സ്ഥാപനങ്ങളുമായും തൊഴിൽ തേടുന്ന സൗദി പുരുഷന്മാരും സ്ത്രീകളും നേരിട്ട് ബന്ധപ്പെടുന്നതിനും വേദിയൊരുക്കുകയാണ് പരിപാടികളുടെ ലക്ഷ്യം.
ജിദ്ദയിലെ മേളയിൽ 1,400ലധികം തൊഴിൽ അവസരങ്ങളും മദീനയിൽ 1,100 തൊഴിലവസരങ്ങളും പ്രഖ്യാപിച്ചു. ടൂറിസം മേഖലയിലെ സൗദിവൽക്കരണം ശക്തിപ്പെടുത്തുക, വിഷൻ 2030
ലക്ഷ്യങ്ങൾ കൈവരിക്കുക, യോഗ്യതയുള്ള മനുഷ്യ വിഭവശേഷിയുടെ ശക്തമായ അടിത്തറ സൃഷ്ടിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ഉദ്ദേശ്യങ്ങൾ.
രാജ്യത്തെ വിവിധ നഗരങ്ങളിലും മേഖലകളിലും സമാനമായ മേളകൾ സംഘടിപ്പിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. വിനോദസഞ്ചാര മേഖലയിലെ നിരവധി സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പരിപാടികൾ നടന്നത്.
യോഗ്യതയുള്ള ദേശീയ പ്രതിഭകൾക്ക് ഗുണമേന്മയുള്ള സുസ്ഥിര തൊഴിൽ ഉറപ്പാക്കാനും, ടൂറിസം മേഖലയിലെ സ്ഥാപനങ്ങൾക്കും തൊഴിൽ തേടുന്നവർക്കും നേരിട്ടുള്ള ആശയവിനിമയത്തിന് അവസരം നൽകാനുമാണ് മേളകൾ ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.