സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

മിസോറാം സ്വദേശിയായ വിദ്യാര്‍ഥി കുത്തേറ്റ് മരിച്ചു; സഹപാഠി അറസ്റ്റില്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: തിരുവനന്തപുരം നഗരൂരില്‍ മിസോറാം സ്വദേശിയായ എഞ്ചിനീയറിങ് വിദ്യാര്‍ഥി കുത്തേറ്റ് മരിച്ചു. രാജധാനി കോളേജിലെ ബിടെക് നാലാം വര്‍ഷ വിദ്യാര്‍ഥി വാലന്റൈന്‍ വി.എല്‍. ചാന ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇതേ കോളേജിലെ ബിടെക് സിവില്‍ എഞ്ചിനീയറിങ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയും മിസോറാം സ്വദേശിയമായ ടി. ലാസങ് സ്വാലയെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

ഞായറാഴ്ച പുലര്‍ച്ചെയാണ് ദാരുണമായ സംഭവം ഉണ്ടായത്. നഗരൂരിലെ രാജധാനി എഞ്ചിനീയറിങ് കോളേജിലെ വിദ്യാര്‍ഥികളായ ഇരുവവരും കോളേജിന് പുറത്ത് വീടെടുത്താണ് താമസിച്ചിരുന്നത്. ഇരുവരും ഇന്നലെ രാത്രി മദ്യപിച്ചിരുന്നതായി വിവരമുണ്ട്. തുടര്‍ന്ന് ഇരുവരും തമ്മില്‍ തർക്കമുണ്ടായി. ഇതാണ് കത്തിക്കുത്തില്‍ എത്തിയതെന്നാണ് പ്രാഥമിക വിവരം. വിദ്യാര്‍ഥിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് എത്തിചെങ്കിലും എന്നാല്‍ ഞായറാഴ്ച പുലര്‍ച്ചെയോടെ മരണം സംഭവിച്ചു. സംഭവത്തിൽ നഗരൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.