കോഴിക്കോട് : വിദ്യാരംഗം കലാ സാഹിത്യ വേദി സാഹിത്യ ശില്പ ശാലയിൽ UP വിഭാഗം നാടൻ പാട്ടിനു കോഴിക്കോട് ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി MGM ലെ വിദ്യാർത്ഥി. എം.ജി.എം സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായ അലോഗ് കെ.പി യാണ് ഈ നേട്ടം കൈവരിച്ചത്. അലോഗിന്റെ നേട്ടത്തിൽ സ്കൂളിന് അഭിമാനമുണ്ടെന്നു സ്കൂൾ അധികാരികളും,അധ്യാപകരും, രക്ഷിതാക്കളും അഭിപ്രായപ്പെട്ടു. അലോഗിനെ സ്കൂളിൽ വെച്ച് പ്രത്യേകം ആദരിക്കുമെന്ന് പ്രധാന അദ്ധ്യാപകൻ അനീഷ് ജോർജും പി.ടി.എ ഭാരവാഹികളും അറിയിച്ചു.






