സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

മോദി 3.0, മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ടൂറിസം, പെട്രോളിയം, പ്രകൃതിവാതകം വകുപ്പുകളുടെ സഹമന്ത്രിയായി സുരേഷ് ഗോപി എം പി. കേരളത്തിൽ നിന്നുള്ള മറ്റൊരു മന്ത്രിയായ ജോർജ് കുര്യനും രണ്ടു വകുപ്പുകൾ നൽകിയിട്ടുണ്ട്. ന്യൂനപക്ഷകാര്യം, ഫിഷറീസ് എന്നീ വകുപ്പുകളുടെ സഹമന്ത്രി ചുമതല വഹിക്കും.ഗജേന്ദ്ര സിം‌ഗ് ഷെഖാവത്ത് ആണ് സാംസ്കാരികം, ടൂറിസം വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രി.

അമിത് ഷാ ആഭ്യന്തര വകുപ്പും രാജ്‌നാഥ് സിങ് പ്രതിരോധ മന്ത്രാലയത്തെയും നിതിൻ ഗ‍ഡ്‌കരി കേന്ദ്ര ഉപരിതല മന്ത്രാലയത്തെയും നയിക്കും. എസ് ജയശങ്കർ കേന്ദ്ര വിദേശകാര്യ മന്ത്രിയായി തുടരും. അശ്വിനി വൈഷ്ണവ്- റെയിൽവേ മന്ത്രാലയം. നിർമല സീതാരാമൻ ധനകാര്യം. ഉപരിതല ഗതാഗത വകുപ്പിൽ ഹർഷ് മൽഹോത്ര, അജയ് ടംത എന്നിവര്‍ സഹമന്ത്രിയായി ചുമതലയേൽക്കും. മനോഹർലാൽ ഖട്ടാർ- ഊർജം ഭവനം നഗരകാര്യം.

വാണിജ്യം – പിയൂഷ് ഗോയൽ, ഉരുക്ക് ,ഖന വ്യവസായം – എച്ച് ഡി കുമാരസ്വാമി, തൊഴിൽ – മൻസുഖ് മാണ്ഡവ്യ, ജൽ ശക്തി – സിആര്‍ പാട്ടീൽ, വ്യോമയാനം – റാം മോഹൻ നായിഡു, പാര്‍ലമെൻ്ററി, ന്യൂനപക്ഷ ക്ഷേമം – കിരൺ റിജിജു.

പെട്രോളിയം – ഹര്‍ദീപ് സിങ് പുരി, വിദ്യാഭ്യാസം – ധര്‍മ്മേന്ദ്ര പ്രധാൻ, എംഎസ്എംഇ – ജിതൻ റാം മാഞ്ചി, വനിത ശിശു ക്ഷേമം – അന്നപൂര്‍ണ ദേവി. ഷിപ്പിങ് മന്ത്രാലയം – സര്‍വാനന്ദ സോനോവാൾ, സാംസ്കാരികം, ടൂറിസം – ഗജേന്ദ്ര സിങ് ഷെഖാവത്ത്, പരിസ്ഥിതി – ഭൂപേന്ദ്ര യാദവ്, ഭക്ഷ്യം – പ്രൾഹാദ് ജോഷി.

സുപ്രധാന വകുപ്പുകളിൽ തുടർച്ചയെന്ന് പ്രധാനമന്ത്രി പറഞ്ഞു. സാംസ്കാരികം ടൂറിസം സഹമന്ത്രി സ്ഥാനമാണ് സുരേഷ് ഗോപിക്ക് നൽകിയിരിക്കുന്നത്. ശ്രീപദ് നായിക്കാണ് ഊര്‍ജ്ജ മന്ത്രാലയം സഹമന്ത്രി. ബിജെപിയിൽ നിന്നുള്ള തൊഖൻ റാം സാഹുവാണ് നഗര വികസന സഹമന്ത്രി. ശോഭ കരന്തലജെ ചെറുകിട ഇടത്തരം വ്യവസായ മന്ത്രാലയങ്ങളുടെ ചുമതല വഹിക്കുന്ന സഹമന്ത്രിയാവും. ന്യൂനപക്ഷ ക്ഷേമം സഹമന്ത്രി സ്ഥാനം റവനീത് ബിട്ടുവിനാണ്.

Tags :

Greeshma Celine Benny

Recent News

Advertisement