തൃശ്ശൂർ : കേരളത്തിലെ നഗരങ്ങളിൽ ഇന്ന് കാണുന്ന വികസങ്ങളെല്ലാം കൊണ്ട് വന്നത് മോദി സർക്കാരാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ. ‘വികസിത ഗുരുവായൂർ’ എന്ന വികസന രേഖ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വികസനത്തെ പറ്റി സംസാരിക്കുമ്പോൾ വിവാദം ഉയർത്തി പിടിക്കാനും പരാമർശങ്ങൾ നടത്താനുമാണ് മറ്റു മുന്നണികൾ ശ്രമിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു. ഗുരുവായൂരിന്റെ സമഗ്രവികസനത്തിന് പ്രധാന ശക്തിയായി പ്രവർത്തിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദി ആണെന്നും ആ വികസന പാതയ്ക്ക് പിന്തുണ നൽകാനാണ് വോട്ടർമാർ ഒരുങ്ങേണ്ടതെന്നും രാജീവ് ചന്ദ്രശേഖരൻ പറഞ്ഞു.
ചടങ്ങിൽ ഗുരുവായൂർ മുനിസിപ്പാലിറ്റിയിലെ ബിജെപി സ്ഥാനാർഥികൾക്ക് രാജീവ് ചന്ദ്രശേഖർ ഹരമണിയിക്കുകയും ചെയ്തു.






