Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മോദി വീണ്ടും കേരളത്തിൽ; തിരുവല്ലയിൽ വൻ സ്വീകരണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടു എൻഡിഎ സ്ഥാനാർഥികളുടെ പ്രചാരണത്തിന് കരുത്തേകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലെത്തി. ചങ്ങനാശ്ശേരി എൻഎസ്എസ് കോളേജിൽ ഹെലികോപ്റ്ററിൽ എത്തിയ അദ്ദേഹം, തുടർന്ന് റോഡ് മാർഗം തിരുവല്ലയിലെ പൊതുസമ്മേളന വേദിയിലേക്ക് എത്തി.

വഴിയിലുടനീളം വലിയ സ്വീകരണമാണ് പ്രധാനമന്ത്രിക്ക് ലഭിച്ചത്. കുമ്മനം രാജശേഖരൻ ഉൾപ്പെടെയുള്ള നേതാക്കൾ വേദിയിൽ അദ്ദേഹത്തെ വരവേറ്റു. തിരുവല്ലയിലെ പരിപാടിക്ക് ശേഷം മോദി തിരുവനന്തപുരത്തേക്ക് തിരിക്കും. തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെ റോഡ് ഷോ നടത്തും. തിരുവനന്തപുരം സെൻട്രൽ, നേമം മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന റോഡ് ഷോയ്ക്ക് ശേഷം വൈകീട്ട് ഏഴോടെ അദ്ദേഹം മടങ്ങും.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം രണ്ടാം തവണയാണ് മോദി കേരളത്തിൽ എത്തുന്നത്. ഇതിന് മുമ്പ് പാലക്കാട്, തൃശ്ശൂർ ജില്ലകളിലെ പ്രചാരണ പരിപാടികളിലും അദ്ദേഹം പങ്കെടുത്തിരുന്നു. മധ്യകേരളത്തിലെ സഭാ കേന്ദ്രങ്ങൾ കൂടുതലുള്ള പ്രദേശങ്ങളിലേക്ക് നടത്തിയ ഈ സന്ദർശനത്തിന് രാഷ്ട്രീയ പ്രാധാന്യമുണ്ടെന്നാണ് വിലയിരുത്തൽ.

Tags :

Recent News

Advertisement
WhiteswanTV Footer