‘ഭരതനാട്യ’ത്തിനു ശേഷം
കൃഷ്ണദാസ് മുരളി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഡാർക്ക് ഹ്യൂമർ ചിത്രമായ “മോഹിനിയാട്ടം” എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ വീഡിയോ ഗാനം റിലീസായി.
മുത്തും എഴുതിയ വരികൾക്ക് ഇലക്ട്രോണിക് കിളി സംഗീതം പകർന്ന് സുബലഷിനി ആലപിച്ച ” നിലാ ഊഞ്ഞാലേ നിൻ മേലേ… എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്
“ഭരതനാട്യം” എന്ന ഹിറ്റ് ചിത്രത്തിൻ്റെ രണ്ടാം ഭാഗമായി അവതരിപ്പിക്കുന്ന മോഹിനിയാട്ടം എന്ന ചിത്രത്തിൽ സൈജു കുറുപ്പ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഏപ്രിൽ പത്തിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ
സൂരാജ് വെഞ്ഞാറമൂട്,വിനയ് ഫോർട്ട്,ജഗദീഷ്,വിജയ്ബാബു,അഭിരാം രാധാകൃഷ്ണൻ,നന്ദു പൊതുവാൾ,സ്വാതി ദാസ് പ്രഭു,സന്തോഷ് ഗുരുവായൂർ,നിസ്താർ സേട്ട്, ജിബിൻ ഗോപിനാഥ്,ദിവ്യ എം നായർ,കലാരഞ്ജിനി,ശ്രുതി സുരേഷ്,ശ്രീജ രവി,ബേബി ജീൻ തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.
സൈജു കുറുപ്പ് എന്റർടെയ്ൻമെന്റ്സ്, തോമസ് തിരുവല്ല ഫിലിംസ് എന്നീ ബാനറിൽ ലിനി മറിയം ഡേവിഡ്,അനുപമ ബി നമ്പ്യാർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം ബബുലു അജു നിർവ്വഹിക്കുന്നു.
കോ റൈറ്റർ-
വിഷ്ണു ആർ പ്രദീപ്,
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സൽമാൻ കെ എം,
എഡിറ്റിംഗ്-ഷഫീഖ് വി ബി,ഗാനരചന-മുത്തു, സംഗീതം-ഇലക്ട്രോണിക് കിളി, പ്രൊഡക്ഷൻ കൺട്രോളർ-ജിതേഷ് അഞ്ചുമന,കല-ദിൽജിത് എം ദാസ്,മേക്കപ്പ്- മനോജ് കിരൺ രാജ്, വസ്ത്രാലങ്കാരം-സുജിത് മട്ടന്നൂർ, സ്റ്റിൽസ്-വിഷ്ണു എസ് രാജൻ,പരസ്യകല-യെല്ലോ ടൂത്ത്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-സാംസൺ സെബാസ്റ്റ്യൻ,
സൗണ്ട് ഡിസൈൻ-ധനുഷ് നായനാർ,സൗണ്ട് മിക്സിംഗ്-വിപിൻ നായർ,മോഷൻ-ഡോട്ട് വിഎഫ്എക്സ് സ്റ്റുഡിയോ,
ഡിഐ-കളർ പ്ലാനെറ്റ്
സ്റ്റുഡിയോസ്,
പ്രൊഡക്ഷൻ മാനേജർ-ജോബി,വിവേക്,പബ്ലിസിറ്റി ഡിസൈൻ-യെല്ലോ ടൂത്ത്സ്,മാർക്കറ്റിംഗ് ഡിസൈൻ-പപ്പെറ്റ് മീഡിയ,
പി ആർ ഒ-എ എസ് ദിനേശ്.




