കോഴിക്കോട്: വയനാട് മാനന്തവാടിയിൽ ബസ് യാത്രക്കാരനിൽ നിന്നും കുഴൽപ്പണം പിടികൂടി. 31 ലക്ഷത്തോളം രൂപയാണ് മാനന്തവാടി തോൽപ്പെട്ടി എക്സൈസ് പോസ്റ്റിലെ വാഹന പരിശോധനയ്ക്കിടെ പിടികൂടിയത്. യാത്രക്കാരനായ കൊടുവള്ളി സ്വദേശി മുഹമ്മദ് സാമിർ (35) നെ പോലീസ് അറസ്റ്റ് ചെയ്തു.
കർണാടകയിൽ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സിലെ യാത്രക്കാരനായിരുന്നു ഇയാൾ. കൊടുവള്ളിയിലേക്ക് കൊണ്ടു പോകുകയായിരുന്ന പണമാണ് പിടികൂടിയതെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. വാഹന പരിശോധന സമയത്തെ സംശയത്തെ തുടർന്ന് പരിശോധിച്ചതിലാണ് പണം കണ്ടെത്തിയത്, പണത്തിനെ കുറിച്ച് ഒരു തരത്തിലുള്ള രേഖകളും ഇല്ലായിരുന്നു.






