സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

16 വർഷങ്ങൾക്ക് ശേഷം കേരളത്തിൽ കാലവർഷം നേരെത്തെ എത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി : ജൂൺ ഒന്നിന് സാധാരണ ആരംഭിക്കുന്ന കാലവർഷം കേരളത്തിൽ എട്ട് ദിവസം മുൻപ് എത്തിയതായി കാലാവസ്ഥാ വകുപ്പ്. 16 വർഷങ്ങൾക്ക് ശേഷമാണ് കേരളത്തിൽ കാലവർഷം നേരെത്തെ എത്തുന്നത്. 2009 ലും 2001 ലും ആണ് സംസ്ഥാനത്ത് അവസാനമായി മൺസൂൺ ഇത്രയും നേരത്തെ എത്തിയത്. അതേസമയം കഴിഞ്ഞ കുറച്ച് വർഷങ്ങളായി മൺസൂൺ വൈകിയായിരുന്നു കേരളത്തിൽ എത്തിയിരുന്നത്. കഴിഞ്ഞ വർഷം മെയ് 30 നും, 2023 ജൂൺ 8 നും, 2022 മെയ് 29 നും, 2021 ജൂൺ 3 നും, 2020 ജൂൺ 1 നും, 2019 ജൂൺ 8 നും, 2018 മെയ് 29 നായാണ് മൺസൂൺ കേരളത്തിൽ ആരംഭിച്ചത്.

അതേസമയം സംസ്ഥാനത്ത് പല ഭാഗങ്ങളിലും ശക്തമായ മഴ തുടരുകയാണ് ,കൂടാതെ കനത്ത മഴയിൽ സംസ്ഥാനത്തിന്റെ പല ഭാഗത്തും നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ മെയ് 29 വരെ കേരളത്തിലും തീരദേശ കർണാടകയിലും കനത്തതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കൂടാതെ അടുത്ത അഞ്ച് ദിവസങ്ങളിൽ തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയും കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.