കോഴിക്കോട് : കോഴിക്കോട് കാവുംപൊയിലിൽ ശ്രീ അമ്മദേവി ക്ഷേത്രത്തിൽ ഇന്ന് മാസപൂജ. ധനു മാസം ഒന്നാം തീയതി ആയതിനാൽ ഇന്ന് കാവുംപൊയിലിൽ ശ്രീ അമ്മദേവി ക്ഷേത്രത്തിൽ മാസപൂജയുണ്ടാകുമെന്ന് ക്ഷേത്ര പരിപാലന സമിതി അറിയിച്ചു. രാവിലെ ഭഗവതി പൂജ, ഗുരുദേവ പൂജ, കരിയാത്തൻ ദേവ പൂജ, ഗുളിക ദേവ പൂജ എന്നിവയുണ്ടാകും. ഉച്ചയ്ക്ക് ഗുരുതി പൂജയും, ഗുരുതി തർപ്പണവും നടക്കും. അതിന് ശേഷം പ്രസാദ ഊട്ട്. വൈകുന്നേരം നാമജപവും, നിറ ദീപവും, ദീപാരാധനയും, ഉണ്ടാകുമെന്നും എല്ലാ ഭക്തജനങ്ങളേയും വിനീതമായി സ്വാഗതം ചെയ്യുന്നുവെന്നും ക്ഷേത്ര പരിപാലന സമിതി അറിയിച്ചു.






