‘തുടരും’ എന്ന ഹിറ്റിന് ശേഷം തരുൺ മൂർത്തിയുടെ സംവിധാനത്തിലെത്തുന്ന പുതിയ ചിത്രമായ ടോർപെഡോയുടെ കൂടുതൽ അപ്ഡേറ്റുകൾ പുറത്ത്. ആഷിഖ് ഉസ്മാന്‍റെ പ്രൊഡക്ഷനിലെത്തുന്ന ചിത്രത്തിൽ നസ്ലിൻ ഗഫൂർ ,അർജുൻ ദാസ്, ഗണപതി എന്നിവരാണ് നായകൻമാരായി എത്തുന്നത് ഇവർക്കൊപ്പം ഫഹദ് ഫാസിൽ ഉണ്ടെന്ന വിവരവും പുറത്ത് വരുന്നുണ്ട്. ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് നടനായ ബിനു പപ്പു ആണ് .അതേസമയം യൂവതാരങ്ങളായ നസ്ലിൻ , ഫഹദ് ഫാസിൽ എന്നിവർക്കൊപ്പം തമിഴ് നടൻ അർജുൻ ഉണ്ടെന്ന വാർത്തയാണ് ഇപ്പോൾ ആരാധകരെ ആവേശത്തിലാക്കിയിരിക്കുന്നത് .
ചുരുക്കം ചില തമിഴ് ചിത്രങ്ങളിൽ മാത്രമാണ് അർജുൻ അഭിനയിച്ചിട്ടുള്ളതെങ്കിലും കേരളത്തിലും താരത്തിന് ആരാധകർ ഏറെയാണ്. കൂടാതെ യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ള ത്രില്ലർ ചിത്രമാണ് ടോർപെഡോ എന്നാണ് റിപ്പോർട്ടുകൾ . ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു കഴിഞ്ഞെന്നും , നസ്ലിന്റെ ഡേറ്റ് ഉൾപ്പെടെയുള്ള ഡേറ്റുകൾ നിശ്ചയിക്കേണ്ടതുണ്ടെന്നും കൂടാതെ ഫഹദും ഫ്രീയായിരിക്കണം എന്നാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തും നടനുമായ ബിനു പപ്പു ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.






