മലപ്പുറം: നിലമ്പൂർ കരുളായിയിൽ അമ്മായിയമ്മ മരുമകളെ വെട്ടിക്കൊന്നു. രജീല എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അമ്മായിയമ്മ ശാന്തയെ പോലീസ് കസ്റ്റഡിയിലെടുത്തു.
പോലീസ് നൽകിയ വിവരമനുസരിച്ച്, രജീലയുടെ ഭർത്താവ് വീട്ടിൽ ഇല്ലാത്ത സമയത്താണ് സംഭവം നടന്നത്. ആ സമയത്ത് വീട്ടിലുണ്ടായിരുന്ന ശാന്ത മരുമകളെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ആരോപണം.
സംഭവസമയത്ത് രജീലയുടെ രണ്ട് മക്കളും വീട്ടിലുണ്ടായിരുന്നുവെന്നും പോലീസ് അറിയിച്ചു. സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ശാന്തയെ കസ്റ്റഡിയിലെടുത്ത് കൂടുതൽ അന്വേഷണം ആരംഭിച്ചു.






