ന്യൂഡൽഹി: 2022-ൽ പത്തനംതിട്ടയിൽ തെരുവുനായയുടെ കടിയേറ്റ് പേവിഷബാധ മൂലം മരിച്ച അഭിരാമിയുടെ അമ്മ രാജനി സുപ്രീം കോടതിയെ സമീപിച്ചു. താൻ മകളെ നഷ്ടപ്പെട്ട നിർഭാഗ്യവതിയായ അമ്മയെന്ന് രജനി ഹര്‍ജിയിൽ പറയുന്നു
പേവിഷബാധ മൂലമുള്ള മരണങ്ങൾക്കായി സർക്കാരിന്റെ ഭാഗത്ത് നിന്ന് ധനസഹായം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. തെരുവുനായ പ്രശ്നവുമായി ബന്ധപ്പെട്ട നിലവിലെ കേസിൽ കക്ഷിയായി ചേർക്കാനും അപേക്ഷ സമർപ്പിച്ചു.
ജില്ലാതലത്തിൽ പ്രത്യേക സമിതികൾ രൂപീകരിക്കുകയും റേബീസ് വാക്സിൻ ലഭ്യത ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് അപേക്ഷയിൽ ആവശ്യപ്പെടുന്നു. അഭിഭാഷകൻ വി കെ ബിജു ആണ് അഭിരാമിയുടെ അമ്മ രജനിക്കായി കക്ഷി ചേരാൻ അപേക്ഷ നൽകിയത്.




