കൊച്ചി: ആലുവയില്‍ മൂന്ന് വയസ്സുകാരിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി കുട്ടിയുടെ അമ്മ സന്ധ്യ. കുട്ടിയെ അച്ഛൻ്റെ അടുത്ത ബന്ധു പീഡിപ്പിച്ച വിവരം താൻ അറിഞ്ഞിരുന്നില്ലെന്ന് സന്ധ്യ പൊലീസിന് മൊഴി നല്‍കി.
ഭർത്താവിൻറെ വീട്ടുകാർ കുട്ടിയിൽ അമിത താല്പര്യ കാണിക്കുന്നത് അസ്വസ്ഥപ്പെടുത്തിയെന്നും കുട്ടിയിൽ നിന്ന് തന്നെ അകറ്റി നിർത്താൻ ശ്രമിച്ചുവെന്നും സന്ധ്യ പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ കുറെ നാളുകളായി ഭർത്താവിന്റെ വീട്ടിൽ ഒറ്റപ്പെടൽ അനുഭവിക്കുകയായിരുന്നുവെന്നും കുട്ടിയുടെ അമ്മ പൊലീസിനോട് പറഞ്ഞു.






