ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷന് എതിരെ ഇംപീച്ച്‌മെന്റിനൊരുങ്ങി ഇന്ത്യ മുന്നണി. ഇന്ന് ചേര്‍ന്ന യോഗത്തിലാണ് ഇംപീച്ച്‌മെന്റ് ചെയ്യാനുള്ള ചര്‍ച്ച. ചരിത്രത്തില്‍ ഇതുവരെയുണ്ടാകാത്ത നീക്കമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് നടക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷനെ ഇംപീച്ച് ചെയ്യാനുള്ള സാധ്യതകളാണ് ഇന്ത്യാ മുന്നണി പരിശോധിക്കുന്നത്.
ഇന്ന് രാവിലെ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പാര്‍ലമെന്റ് ഓഫീസില്‍ ചേര്‍ന്ന ഇന്ത്യ മുന്നണി യോഗത്തിലാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ ഇംപീച്ച് ചെയ്യാനുള്ള ചര്‍ച്ചകള്‍ നടന്നത്. പ്രാഥമിക ഘട്ട ചര്‍ച്ചകളാണ് നടന്നത്. വോട്ട് ചോരി ആരോപണത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷനെ കൂടുതല്‍ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷ നീക്കം. നിയമപരായും ഭരണഘടനപരമായ സാധ്യതകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇന്ത്യാ സഖ്യം പരിശോധിച്ചുവരികയാണ്.






