സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

മുനമ്പം – വഖഫ് ഭൂമി പ്രശ്‌നം : യോഗത്തിലെ തീരുമാനം എന്താകും ?

ദിനംപ്രതി ചൂടേറുകയാണ് വഖഫ് ഭൂമിയുടേയും, 610 കുടുംബങ്ങളുടേയും പ്രശ്‌നം. മുനമ്പം ജനതയുടെ റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിക്കുന്നതുവരെ സമരം തുടരുമെന്ന് തന്നെയാണ് സിഎല്‍സി സംസ്ഥാന കമ്മിറ്റി അറിയിച്ചിരിക്കുന്നതും. സമരവും ചര്‍ച്ചകളുമങ്ങനെ തുടരുകയാണ്. ജനകീയ സമരം ആരംഭിച്ചിട്ട് 41 ദിവസത്തിലേയ്ക്ക് കടക്കുമ്പോള്‍, ഇന്ന് തലസ്ഥാനത്ത് മുഖ്യമന്ത്രി യോഗം വിളിച്ചിരിക്കുകയാണ്.

കഴിഞ്ഞയാഴ്ച മുഖ്യമന്ത്രിയെ സമരസമിതി നേരിട്ട് കണ്ടപ്പോള്‍ ലഭിച്ച അനൂകൂലമായ മറുപടികളുടേയും തീരുമാനമുണ്ടാകുമെന്ന ഉറപ്പും പ്രതീക്ഷയ്ക്ക് ആക്കം കൂട്ടിയതുകൊണ്ടുതന്നെ ഈ യോഗത്തെയും സമരസമിതി പോസിറ്റീവായിട്ടാണ് കാണുന്നത്. ഒപ്പം റവന്യൂ അവകാശങ്ങള്‍ സ്ഥാപിച്ചുകിട്ടുമെന്ന ആവശ്യവുമായി ഒരു ലക്ഷം പേരുടെ ഒപ്പുകളോടെ മുഖ്യമന്ത്രിക്കു നിവേദനം നല്‍കുന്ന പരിപാടിക്കും തുടക്കം കുറിച്ചിരിക്കുകയാണ് ജനങ്ങള്‍.

എങ്കില്‍ തന്നെയും ഈ ഒരു ഘട്ടത്തില്‍ സമരം അവസാനിപ്പിക്കുന്ന കാര്യം അവരുടെ പരിഗണനയിലില്ല. റവന്യൂ ഉടമസ്ഥത പുനഃസ്ഥാപിച്ചുകിട്ടുക എന്നതാണ് പ്രധാന ലക്ഷ്യമെങ്കിലും അതിന് ഏറെകടമ്പകള്‍ കടക്കാനുണ്ടെന്ന വസ്തുത ജനങ്ങള്‍ക്കടക്കം അറിവാവുന്നതിനാല്‍ അതുവരെ സമരം തുടരുകയെന്നതുതന്നെയാണ് ലക്ഷ്യം.

വഖഫ് ട്രൈബ്യൂണല്‍ തീരുമാനവും, ഹൈക്കോടതി തീരുമാനവും എത്തിയെങ്കില്‍ മാത്രമേ സര്‍ക്കാരിന് റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിക്കാന്‍ സാധിക്കുകയുള്ളൂ. അതുകൊണ്ടാണ് സമരം തുടരുകതന്നെ ചെയ്യുമെന്ന് സമരസമിതി വ്യക്തമാക്കിയിരിക്കുന്നതും. ഇന്നത്തെ യോഗത്തില്‍ പ്രധാനമായും കൈവശാവകാശ രേഖയുള്ളവര്‍ കുടിയിറങ്ങേണ്ടിവരില്ലായെന്നും അവര്‍ക്ക് അവിടെ താമസിക്കാനുള്ള അവകാശം സര്‍ക്കാര്‍ ഉറപ്പു നല്‍കുന്ന ഒരു തീരുമാനം ലഭിക്കുമെന്നുതന്നെയാണ് സമരമിതിയുടേയും ജനങ്ങളുടേയും ഉറച്ച വിശ്വാസം.

ഭൂമിയിലെ വഖഫ് അവകാശവാദം ഇവിടുള്ള കുടുംബങ്ങളെ കുടിയിറക്ക് ഭീഷണിയിലേക്ക് തന്നെയാണ് തള്ളിയിട്ടിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണം കൊടുത്ത് സ്വന്തമാക്കിയ തങ്ങളുടെ ഭൂമി കൈവിട്ടുപോകുമെന്ന ആശങ്കയിലാണ് ഓരോ കുടുംബവും. കാലങ്ങളായി തുടരുകയാണ് ഈ നിയമപോരാട്ടം. അതുകൊണ്ടുതന്നെ ഇത്തവണയെങ്കിലും ഈ സമരത്തിലൂടെയെങ്കിലും ലക്ഷ്യം കാണണമെന്നതാണ് ജനങ്ങളുടെ തീരുമാനം.

സ്വന്തം ഭൂമി പണയപ്പെടുത്തി ജീവിച്ചും ജീവിതമാര്‍ഗങ്ങള്‍ കണ്ടെത്തുകയും ചെയ്തിരുന്നവര്‍ക്കിപ്പോള്‍ ഭൂമി വില്‍ക്കാനോ ഒന്ന് പണയം വെയ്ക്കാനോ പോലും കഴിയാത്ത ദുരവസ്ഥയാണുള്ളത്. മാത്രമല്ല ധനകാര്യ സ്ഥാപനങ്ങളൊന്നുംതന്നെ ആ സ്ഥലത്തിന്റെ ആധാരത്തിന് പേപ്പറിന്റെ വില പോലും നല്‍കുന്നില്ലായെന്നതാണ് അവിടുത്തെ ജനങ്ങളെ ഏറ്റവും ദുഃഖത്തിലാക്കുന്നത്.

ജീവിതസാഹചര്യങ്ങള്‍ പൂര്‍ണമായും മുടങ്ങിയ സാഹചര്യത്തിലൂടെയാണ് ജനങ്ങള്‍ കടന്നുപോകുന്നത്. അത് വിവാഹമാകട്ടെ വിദ്യാഭ്യാസമാകട്ടെ ചികിത്സയാകട്ടെ എല്ലാ മേഖലയ്ക്കും ഫുള്‍സ്റ്റോപ്പ് വന്ന അവസ്ഥ. മുന്നോട്ടുള്ള ജീവിത മാര്‍ഗങ്ങള്‍ പൂര്‍ണ്ണമായും നിലച്ച, അല്ലെങ്കില്‍ ചോദ്യചിഹ്നമായി നില്‍ക്കുകയാണ് അവര്‍ക്കുമുന്‍പില്‍. അതുകൊണ്ടുതന്നെ സമരം തുടരുകയെന്നൊരു ഓപ്ഷന്‍ മാത്രമേ അവര്‍ക്കുമുന്‍പിലുള്ളൂ എന്നാണ് സമരസമിതി വ്യക്തമാക്കുന്നത്.

മനുഷ്യവകാശ പ്രശ്‌നമെന്ന നിലയില്‍ മുനമ്പത്തുകാര്‍ക്ക് കരം അടക്കാനുള്ള അനുമതി റവന്യൂവകുപ്പ് നല്‍കിയെങ്കിലും വഖഫ് സംരക്ഷണ സമിതിക്കാരുടെ ഹര്‍ജിയില്‍ സര്‍ക്കാര്‍ തീരുമാനത്തിന് കോടതി സ്റ്റേ നല്‍കിയതോടെയാണ് ഭൂമിയുടെ ക്രയവിക്രയവും പണയപ്പെടുത്തി ലോണ്‍ എടുക്കാന്‍ പോലുംപറ്റാത്ത സ്ഥിതിയും അവിടുള്ളവര്‍ക്ക് വന്നുചേരുന്നത്.

‘അമരന്‍’ സിനിമയുടെ നിര്‍മ്മാതാക്കള്‍ക്ക് വക്കീൽ നോട്ടീസ് അയച്ച് വിദ്യാര്‍ത്ഥി

എസ്ഡിപിഐയും പിഡിപിയും ഒഴിച്ചുള്ള മുസ്ലീം രാഷ്ട്രീയപാര്‍ട്ടികളും സംഘടനകളും മുനമ്പത്ത് നിന്ന് ഒരാളെയും കുടിയൊഴിപ്പിക്കാതെ പ്രശ്‌നം പരിഹരിക്കണമെന്ന വ്യക്തമാക്കിയിട്ടും സര്‍ക്കാരും പ്രതിപക്ഷവും സമാന നിലപാടിനൊപ്പം നിന്നിട്ടും ഇതുവരെ പ്രശ്‌നപരിഹാരമാകാതെ മുനമ്പം വാര്‍ത്തകളില്‍ നിറയുകയാണ്.

ഇന്നത്തെ പ്രശ്‌നപരിഹാരചര്‍ച്ചയിലൂടെയെങ്കിലും അവിടുത്തെ കുടുംബങ്ങള്‍ക്ക് ആശ്വസിക്കാനുള്ള വക ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.

Advertisement

കോൺ​ഗ്രസിന്റെ ഹീന രാഷ്ട്രീയം; പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ആരോ​ഗ്യമന്ത്രി വീണാ ജോർ‌ജിന് നേരെ കണ്ണൂരിൽ ഉണ്ടായ കെഎസ് യു ആക്രമണത്തിൽ രൂക്ഷ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കോൺ​ഗ്രസിന്റെ ഹീന രാഷ്ട്രീയമാണ് പുറത്തായതെന്ന് പറഞ്ഞ മുഖ്യമന്ത്രി, അവിടെ ഉണ്ടായത് പ്രതിഷേധ പ്രകടനമല്ലെന്നും

Read More »

വാസവന്റെയും കടകം പള്ളി സുരേന്ദ്രന്റെയും പങ്ക് മറക്കാനായിരുന്നു തന്ത്രിയുടെ അറസ്റ്റ്: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിൽ നിന്ന് ശ്രദ്ധ തിരിക്കാൻ സർക്കാർ തന്ത്രങ്ങൾ നടപ്പിലാക്കുമെന്ന് നേരത്തെ പറഞ്ഞതാണെന്നും റിമാൻഡ് റിപ്പോർട്ടിൽ തന്ത്രിക്കെതിരെ ഒരു ചുക്കും ഉണ്ടായിരുന്നില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ആരെയും ന്യായീകരിക്കാൻ അല്ല.

Read More »

കിഫ്ബി വന്നു, കേരളം വളർന്നു; വികസനം കണ്ട നാളുകൾ

ഫണ്ടുകളുടെ അഭാവവും സാങ്കേതിക വിദ്യകളുടെ അപര്യാപ്തകളും മൂലം കാലങ്ങളോളം മുരടിച്ച് കിടന്നിരുന്ന കേരളത്തിന്റെ വികസന രം​ഗത്തേക്ക് കാലെടുത്ത് വെച്ച വിപ്ലവം തന്നെയായിരുന്നു കേരള ഇൻഫ്രാസ്‌ട്രക്‌ചർ ഇൻവെസ്‌റ്റ്‌മെന്റ്‌ ഫണ്ട്‌ ബോർഡ് അഥവാ കിഫ്ബി. പലവിധ നിയന്ത്രണങ്ങളോടെ

Read More »

കണ്ണൂരിൽ കെഎസ്‍യു കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രി വീണയുടെ കഴുത്തിനും കൈക്കും പരിക്ക്

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ കെഎസ്‍യു പ്രതിഷേധത്തിനിടെ ആരോ​ഗ്യമന്ത്രി വീണ ജോർജിന്റെ കഴുത്തിന് പരിക്കേറ്റു. കരിങ്കൊടി പ്രതിഷേധത്തിനിടെയായിരുന്നു സംഭവം. മന്ത്രിയുടെ കഴുത്തിനും കൈയിലും പരിക്കേറ്റിട്ടുണ്ട്. കണ്ണൂര്‍ ജില്ല ആശുപത്രിയിലേക്ക് മന്ത്രിയെ മാറ്റിയിരിക്കുകയാണ്. വന്ദേഭാരതിൽ യാത്ര

Read More »

കോഴിക്കോട് വിൽപനക്കായി എത്തിച്ച കഞ്ചാവും എംഡിഎംഎയുമായി യുവാവ് പിടിയിൽ

കോഴിക്കോട്: വില്‍പനക്കായി എത്തിച്ച ലഹരി ഉൽപ്പന്നങ്ങളുമായി യുവാവ് കോഴിക്കോട് പിടിയിൽ. മലപ്പുറം രണ്ടത്താണി സ്വദേശി അബ്ദുല്‍ നാസര്‍ (39)ആണ് പിടിയിലായത്. ഇയാളുടെ കൈവശമുണ്ടായിരുന്ന 1.633 കിലോഗ്രാം കഞ്ചാവും, 19.210 ഗ്രാം എംഡിഎംഎയും പൊലീസ് പിടിച്ചെടുത്തു.

Read More »

റീച്ചിനുവേണ്ടി കല്ലുപ്പ് എംഡിഎംഎ ആക്കി; മിസ്റ്റർ ബുദ്ധന്റെ റീൽസ് പണിപാളി

കോഴിക്കോട്: തന്റെ കയ്യിൽ എംഡിഎംഎ ഉണ്ടെന്ന് പറഞ്ഞ് ഇൻസ്റ്റഗ്രാം റീൽസിട്ട് എക്‌സൈസിനെ വെല്ലുവിളിച്ച യുവാവിനെ തേടി ഒടുവിൽ എക്‌സൈസ് ഉദ്യോഗസ്ഥരെത്തിയപ്പോൾ കയ്യിലുള്ളത് കല്ലുപ്പ്. കോഴിക്കോട് ഊരള്ളൂരിലെ വിഷ്ണുവായിരുന്നു കല്ലുപ്പ് പൊടിച്ച് പാക്കറ്റുകളിലാക്കി എംഡിഎംഎ ആണെന്ന

Read More »
Advertisement