വയനാട്: മാനന്തവാടി അപ്പപ്പാറയിൽ ആൺസുഹൃത്ത് കൊലപ്പെടുത്തിയ പ്രവീണയുടെ ഒമ്പതുവയസുകാരിയായ മകളെ കണ്ടെത്തി. കൊലപാതകം നടന്ന വീട്ടില്‍നിന്ന് മീറ്ററുകള്‍ മാത്രം അകലെ വനമേഖലയോട് ചേർന്നുള്ള ഒഴിഞ്ഞ വീട്ടില്‍ പ്രതി ദിലീഷിനൊപ്പമാണ് കുട്ടിയെ കണ്ടെത്തിയത്.
പ്രതി കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. പ്രതിയെ പോലീസ് കസ്റ്റഡിയിലെത്തു. കൊലപാതകത്തിന് ശേഷം ഞായറാഴ്ച രാത്രി മുതലാണ് കുട്ടിയെ കാണാതായത്. പൊലീസും ഫയര്‍ഫോഴ്സും വനംവകുപ്പും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്. അതേസമയം ആക്രമണത്തിൽ പരിക്കേറ്റ പ്രവീണയുടെ മറ്റൊരു മകൾ മാനന്തവാടി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഈ കുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം ആക്രമണത്തിൽ പരിക്കേറ്റ പ്രവീണയുടെ മറ്റാരു മകൾ മാനന്തവാടിയിലെ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്






