മാവൂർ: പാഴൂർ ചിറ്റാരി പിലാക്കലിൽ കാൽനട യാത്രക്കാരൻ പിക്കപ്പ് തട്ടി മരിച്ചു. കുറുമ്പ്ര മുഹമ്മദ് മുസല്യാർ (68) ആണ് മരിച്ചത്. ചിറ്റാരിപ്പിലാക്കലിൽ ഒലിവ് സൂപ്പർ മാർക്കറ്റിനു മുമ്പിൽ വെള്ളിയാഴ്ച രാത്രി പത്തരയോടെയായിരുന്നു അപകടം. പ്രാർഥന കഴിഞ്ഞു പള്ളിയിൽ നിന്ന് ഇറങ്ങുമ്പോൾ ഇദ്ദേഹത്തെ നായർക്കുഴി ഭാഗത്തുനിന്ന് കൂളിമാട് ഭാഗത്തേക്ക് അമിതവേഗതയിൽ പോവുകയായിരുന്ന പിക്കപ്പ് വാൻ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഭാര്യ: ഉമ്മു സല്‍മ. മക്കൾ: ഫസലുറഹ്മാൻ, ഷിഹാബുദ്ദീൻ, ഹിബത്തുറഹ്മാൻ, ഖലീലു റഹ്മാൻ. മരുമക്കൾ: ഹസീന താത്തൂർ, ഉമ്മുൽ ഫസ്ല, ജുമൈന, സൽമ.






