മലപ്പുറം: ജില്ലാ പഞ്ചായത്ത് അരീക്കോട് ഡിവിഷൻ യുഡിഎഫ് സ്ഥാനാർഥി പി.എ. ജബ്ബാർ ഹാജിക്കെതിരേ വ്യാപകമായി കള്ളപ്രചാരണം നടന്നതായി മണ്ഡലം യുഡിഎഫ് നേതാക്കൾ ആരോപിച്ചു. സിപിഎമ്മിനുവേണ്ടി മതത്തിന്റെ മേലങ്കിയണിഞ്ഞ് നടത്തിയ ഇത്തരം കുപ്രചാരണങ്ങൾക്കു പിന്നിൽ ആരാണെന്നും അവരുടെ ലക്ഷ്യമെന്താണെന്നും തിരിച്ചറിഞ്ഞ ജനങ്ങൾ വോട്ടിങ്ങിലൂടെ മറുപടി നൽകിയതാണ് വോട്ടിങ് ശതമാനം കൂടിയതെന്നും നേതാക്കളായ കെ.പി. നൗഷാദലി, പി.പി. സഫറുള്ള തുടങ്ങിയവർ പറഞ്ഞു.




