മലപ്പുറം: മുസ്ലിം ലീഗ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ “താനൂർ നഷ്ടപ്പെട്ട പത്തു വർഷങ്ങൾ”എന്ന മുദ്രാവാക്യവുമായി ഫെബ്രുവരി 9 മുതൽ 15 വരെ ജനകീയ വിചാരണ യാത്ര സംഘടിപ്പിക്കും. സമര പ്രഖ്യാപന കൺവെൻഷൻ കുറുക്കോളി മൊയ്തീൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് മുത്തുക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. 9 ന് താനൂർ 10 ന് നിറമരുതൂർ 11ന് താനാളൂർ 12ന് ഒഴൂർ 13ന് ചെറിയമുണ്ടം 15ന് പൊന്മുണ്ടം എന്ന ക്രമത്തിലാണ് വിചാരണയാത്ര ക്രമപ്പെടുത്തിയിട്ടുള്ളത്.
മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് കെ.എൻ മുത്തുകോയ തങ്ങൾ ജാഥാ നായകനും എംപി അഷ്റഫ് നൂഹ് കരിങ്കപ്പാറ എന്നിവർ ഉപനായകന്മാരുമാണ്. സംസ്ഥാന പ്രവർത്തക സമിതി അംഗം ടി. വി.കുഞ്ഞൻ ബാവ ഹാജി, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അഡ്വ. പി.പി. ആരിഫ്, എം.പി.അഷ്റഫ്, നൂഹ് കരിങ്കപ്പാറ, അസിം ചെമ്പ്ര, നിയോജകമണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികളായ കെ.സി. ബാവ, പി.ടി. നാസർ, യൂസഫ് കല്ലേരി, സൈതലവി ഹാജി ബിയ്യാത്തിയിൽ, ടി.പി. റസാഖ്, അഡ്വ.കെ.പി. സൈതലവി, ബ്ലോക്ക് പ്രസിഡന്റ് സി.നൗഷാദ്, താനൂർ മുൻസിപ്പൽ ചെയർ പേഴ്സൺ നസ് ല ബഷീർ, പഞ്ചായത്ത് പ്രസിഡന്റമാരായ വി. പി. ഒ. അസ്‌കർ,കുന്നത്ത് സക്കീന, മുസ്ലിം ലീഗ് ഭാരവാഹികളായ എ.പി സൈതലവി,ഉവൈസ് കുണ്ടുങ്ങൽ , ജാഫർ ചാഞ്ചേരി, ടി.നിയാസ്, വി.പി.എം അബ്ദുറഹിമാൻ മാസ്റ്റർ, ഷിഹാബ് അപ്പത്തിൽ, കെ.വി. മൊയ്തീൻകുട്ടി, കെ.എം.നൗഫൽ, പി.കെ മൊയ്തീൻകുട്ടി, കെ. സലാം, അഷറഫ് ഓലപ്പീടിക, ബാവ ഹാജി ഒഴുർ , പി.അഷറഫ്, സൽമാൻ യാറത്തിങ്ങൽ, ബക്കർ പൊന്മുണ്ടം,ബഷീർ പാലപ്പെട്ടി,കെ.സൽമത്ത്, ലത്തിഫ് ചിറയിൽ,ആബിദ് വടക്കയിൽ പ്രസംഗിച്ചു.






