Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കൊച്ചിയിൽ എയർഹോൺ നിയന്ത്രണവുമായി എംവിഡി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: കൊച്ചിയിൽ ഗതാഗത നിയമം ലംഘിച്ച് എയർഹോൺ ഘടിപ്പിച്ച വാഹനങ്ങള്‍ക്കെതിരെ മൊട്ടോർ വാഹന വകുപ്പ് ശക്തമായ നടപടിയെടുക്കുകയാണ്. രാവിലെ മുതൽ ആരംഭിച്ച വിപുലമായ പരിശോധനയിൽ, ജില്ലയിലെ അന്തർസംസ്ഥാന വാഹനങ്ങളടക്കം പരിശോധിച്ചു . നിരവധി ബസ്സുകളിലെയും മറ്റ് വാഹനങ്ങളിലെയും എയർഹോൺ പിടിച്ചെടുത്തു.

പിടിച്ചെടുത്ത എയർഹോണുകൾ റോഡ് റോളർ ഉപയോഗിച്ച് നശിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. എയർഹോണുകൾക്കെതിരെ നടപടി സ്വീകരിക്കുമ്പോൾ പ്രത്യേക പരിശോധനകൾ നടത്തുകയും, പിടിച്ചെടുത്ത എയർഹോണുകൾ മാധ്യമങ്ങൾക്ക് മുന്നിൽ തകര്‍ക്കുകയും ചെയ്യേണ്ടതാണ് എന്നാണ് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ നിർദേശം.

മന്ത്രിയുടെ നിർദേശം അനുസരിച്ച്, കൊച്ചിയിൽ റോഡ് റോളർ ഉപയോഗിച്ച് എയർഹോണുകൾ നശിപ്പിച്ചു. പരിശോധന മറ്റു പ്രദേശങ്ങളിലും തുടർന്നു നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലും എയർഹോണുകൾക്കെതിരെ സമാനമായ പരിശോധന നടന്നിരുന്നു. വ്യാപകമായി എയര്‍ഹോണുകള്‍ പിടിച്ചെടുക്കുകയും ചെയ്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix