സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കൊണ്ട സുരേഖയ്‌ക്കെതിരേ മാനനഷ്ടത്തിന് പരാതി നല്‍കി നാഗാര്‍ജുന

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തെലങ്കാന വനം വകുപ്പ് മന്ത്രി കൊണ്ട സുരേഖയ്ക്കെതിരേ മാനനഷ്ടത്തിന് പരാതി നല്‍കി നടനും നാഗചൈതന്യയുടെ പിതാവുമായ നാഗാര്‍ജുന. തെന്നിന്ത്യന്‍ താരം സാമന്ത റുത്ത് പ്രഭുവും നടന്‍ നാഗചൈതന്യയും വിവാഹമോചിതരായതിന് പിന്നില്‍ തെലങ്കാന മുന്‍ മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ മകനും ബി ആര്‍ എസ് നേതാവുമായ കെ ടി രാമറാവുവിന് പങ്കുണ്ടെന്നായിരുന്നു കൊണ്ട സുരേഖയുടെ ആരോപണം.

മന്ത്രിയുടെ ആരോപണങ്ങള്‍ തന്നെയും കുടുംബത്തേയും അപകീര്‍ത്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണെന്നും ഇത് ക്രമിനല്‍ കുറ്റമാണെന്നും നഷ്ടപരിഹാരം വേണമെന്നും പരാതിയില്‍ പറയുന്നു.

നാഗാര്‍ജുനയുടെ ഉടമസ്ഥതയിലുള്ള എന്‍-കണ്‍വെന്‍ഷന്‍ പൊളിച്ചുമാറ്റാതിരിക്കാന്‍ പകരമായി സാമന്തയെ താന്‍ സംഘടിപ്പിക്കുന്ന ലഹരി പാര്‍ട്ടിയിലേക്ക് അയയ്ക്കണമെന്ന് കെടിആര്‍ ആവശ്യപ്പെട്ടെന്നും ഇത് സാമന്ത വിസമ്മതിച്ചതോടെയാണ് വിവാഹമോചിതരാവാന്‍ കാരണമായതെന്നുമായിരുന്നു മന്ത്രി പറഞ്ഞത്.

കെ ടി ആര്‍ മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്നും നടിമാരുടെ ഫോണുകള്‍ ചോര്‍ത്തി ബ്ലാക് മെയില്‍ ചെയ്‌തെന്നും കൊണ്ട സുരേഖ ആരോപിച്ചിരുന്നു. പിന്നാലെ മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. നടന്മാരായ അല്ലു അര്‍ജുന്‍,ജൂനിയര്‍ എന്‍ടിആര്‍, നാനി എന്നിവരും മന്ത്രിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.