സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

നരിവേട്ട’യ്ക്ക് U/A സർട്ടിഫിക്കറ്റ്; ഉടൻ തീയേറ്ററുകളിലേക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

‘ഇഷ്‌ക്’ന് ശേഷം ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മോഹൻ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’ ഉടൻ തീയേറ്ററുകളിലേക്ക് . ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി . മികച്ച പ്രതികരണങ്ങളോടെ U/ A സർട്ടിഫിക്കറ്റാണ് നരിവേട്ട’ ക്ക് ലഭിച്ചിരിക്കുന്നത്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ അബിൻ ജോസഫ് തിരക്കഥ രചിച്ച ചിത്രം ഒരു സാധാരണക്കാരനായ പോലീസ് കൊൺസ്റ്റബിളിന്റെ ഔദ്യോഗികജീവിതത്തിലെയും വ്യക്തി ജീവിതത്തിലെയും കഥയിലൂടെയാണ് പോകുന്നത്.

കൂടാതെ സ്വന്തം ഊര് സ്ഥാപിക്കാനുള്ള ആദിവാസി സമൂഹത്തിന്റെ ശ്രമത്തെ കുറിച്ച് കൂടി ചിത്രത്തിൽ പറയുന്നുണ്ട് എന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. അതേസമയം മികച്ച ഒരു ത്രില്ലെർ പൊളിറ്റിക്കൽ കഥയാണ് ചിത്രമെന്ന മുൻവിധി പ്രേക്ഷകർക്ക് നൽകുന്ന ഒന്നാണ് ചിത്രത്തിന്റെ ട്രെയിലർ. വൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന നരിവേട്ട’യിലൂടെ തമിഴ് താരം ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. ടോവിണോയെ കൂടാതെ ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, റിനി ഉദയകുമാർ, എന്നിവരും ഉണ്ട്.

Tags :

Greeshma Celine Benny

Recent News

Advertisement