സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സുനിത വില്യംസിന്റെ ആരോഗ്യനില തൃപ്തികരം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഹിരാകാശ നിലയത്തിൽ മാസങ്ങളായി കഴിയുന്ന സുനിതാ വില്യംസിന്റെ ആരോഗ്യനില തൃപ്തികരമെന്ന് നാസ. ബഹിരാകാശ നിലയത്തില്‍ നിന്ന് പുറത്തു വന്ന ദൃശ്യങ്ങളിൽ സുനിതയുടെ ഭാരം കുറഞ്ഞതായി കാണാം അതിനെ തുടർന്ന് ആശങ്കകള്‍ വര്‍ധിക്കുകയാണ്. എന്നാൽ സുനിതയുടെ ആരോഗ്യത്തിന് കുഴപ്പമൊന്നുമില്ലെന്ന് നാസയുടെ ബഹിരാകാശ ഓപ്പറേഷന്‍സ് മിഷന്‍ ഡയറക്ടറേറ്റ് വക്താവ് ജിമി റുസ്സെല്‍ പറഞ്ഞു.

ബഹിരാകാശ നിലയത്തിലെ എല്ലാ നാസ ബഹിരാകാശ യാത്രികരുടെയും മെഡിക്കല്‍ പരിശോധനകള്‍ പതിവായി നടത്താറുണ്ടെന്നും ഫ്‌ളൈറ്റ് സര്‍ജന്‍മാര്‍ അവരെ നിരീക്ഷിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സുനിതയ്ക്കും സഹ ബഹിരാകാശ യാത്രികനായ ബുച്ച് വില്‍മറിനും ഫെബ്രുവരിയിൽ മാത്രമേ തിരിച്ചുവരാനാകുള്ളുവെന്ന് നാസ അറിയിച്ചിരുന്നു. ബോയിങ് സ്റ്റാര്‍ലൈനര്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് അരികിലെത്തിയപ്പോള്‍ പേടകത്തില്‍നിന്ന് ഹീലിയം വാതകച്ചോര്‍ച്ചയുണ്ടായതാണ് ഈ പ്രതിസന്ധിക്ക് കാരണമായത്.

സ്പേസ് എക്സിന്റെ ക്രൂ-9 വിമാനത്തിലായിരിക്കും ഇരുവരുടെയും മടക്കം. മുൻപും ബഹിരാകാശ നിലയത്തിൽ ദൗത്യത്തിനായി സുനിത പോയിട്ടുണ്ടെങ്കിലും ഇത്തവണ അപ്രതീക്ഷിതമായാണ് ബഹിരാകാശ നിലയത്തിൽ ദീർഘനാൾ കഴിയേണ്ടി വന്നത്.

Tags :

Recent News

Advertisement