Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നാഷണൽ എക്സ് സർവീസ്മെൻ കോ-ഓർഡിനേഷൻ കമ്മിറ്റി കുമരകം യൂണിറ്റ് ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: നാഷണൽ എക്സ് സർവീസ്മെൻ കോ-ഓർഡിനേഷൻ കമ്മിറ്റി (NExCC) കുമരകം യൂണിറ്റിന്റെ പുതിയ ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്തു. കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി. ഗോപി മന്ദിരത്തിന്റെ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ജോഷി മോൻ കെ.കെ. അധ്യക്ഷത വഹിച്ച ചടങ്ങിൽ NExCC സംസ്ഥാന പ്രസിഡന്റ് എം.ബി. ഗോപിനാഥ് മുഖ്യപ്രഭാഷണം നടത്തി. വിമുക്തഭടന്മാരുടെയും അവരുടെ കുടുംബങ്ങളുടെയും ക്ഷേമത്തിനായി ഓഫീസ് സംവിധാനം സജീവമായി പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഗ്രാമപഞ്ചായത്ത് അംഗം ആർഷ ബൈജു, NExCC സംസ്ഥാന സെക്രട്ടറി കെ.എം. പ്രതാപൻ, കോട്ടയം ജില്ലാ പ്രസിഡന്റ് മത്തായിച്ചൻ വി.കെ., ജില്ലാ സെക്രട്ടറി വിജയൻ നായർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

കൂടാതെ ExFA ജില്ലാ സെക്രട്ടറി യമുന രാധാകൃഷ്ണൻ, യൂണിറ്റ് സീനിയർ വൈസ് പ്രസിഡന്റ് സി.വി. ജോസഫ്, ട്രഷറർ വി.എൽ. ജോയി, ExFA യൂണിറ്റ് പ്രസിഡന്റ് കനകാംഗി തമ്പി, സെക്രട്ടറി പ്രസന്ന ബാബു, വസ്തു സമ്പാദന കൺവീനർ കെ.എം. മാത്യു എന്നിവർ ആശംസകൾ അർപ്പിച്ചു. യൂണിറ്റ് സെക്രട്ടറി അജിമോൻ വി.എൻ. സ്വാഗതവും ജോയിന്റ് സെക്രട്ടറി വിനോദ് എം.എൻ. നന്ദിയും രേഖപ്പെടുത്തി. ദേശീയ ഗാനത്തോടെയാണ് യോഗം സമാപിച്ചത്.

Advertisement
WhiteswanTV Footer