തൃശ്ശൂർ: ഹിമാചൽ പ്രദേശിൽ നടക്കുന്ന ദേശീയ സീനിയർ സ്കൂൾ ഹാൻഡ്‌ബോൾ കേരള ടീമിന്റെ കോച്ചിംഗ് ക്യാമ്പിന് തുടക്കമായി. അന്നനാട് യൂണിയൻ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന കോച്ചിംഗ് ക്യാമ്പ് കാടുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്. കെ സി മനോജ് ഉദ്ഘാടനം ചെയ്തു കായിക താരങ്ങൾക്ക് ജേഴ്സികളും വിതരണം ചെയ്തു.
കാടുകുറ്റി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മോളി തോമസ് , ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ . എം ആർ രവി ,കാടുകുറ്റി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ബിന്ദു സുബ്രൻ , യൂണിയൻ ഹയർ സെക്കൻഡറി സ്കൂൾ മാനേജർ . ഷാജി സി എ , പ്രിൻസിപ്പൽ ജയ ഐ, ഹെഡ്മിസ്ട്രസ് മാലിനി എംപി, എം പി ടി എ പ്രസിഡന്റ് രഹിത പി എൽ , അന്നനാട് യൂണിയൻ ഹയർ സെക്കൻഡറി സ്കൂൾ കായിക അധ്യാപകനും കേരള ടീം കോച്ചും ആയ .ജിബി വി പെരേപ്പാടൻ , മാനേജർ ഹിതാ കെ പി എന്നിവർ പ്രസംഗിച്ചു.






