സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ബിന്ദുവിൻ്റെ കുടുംബത്തിന് നാഷണൽ സർവീസ് സ്കീം കൈത്താങ്ങ്; വീട് നവീകരിച്ചു നൽകും: മന്ത്രി ഡോ. ബിന്ദു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം മെഡിക്കൽ കോളേജിൽ മരണമടഞ്ഞ ബിന്ദുവിൻ്റെ വീട് ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നാഷണൽ സർവീസ് സ്കീം ആഭിമുഖ്യത്തിൽ നവീകരിച്ചു നൽകുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു കുടുംബത്തെ അറിയിച്ചു. ബിന്ദുവിൻ്റെ ഭർത്താവ് വിശ്രുതനെയും അമ്മ സീതമ്മയെയും ഫോണിൽ വിളിച്ചാണ് മന്ത്രി ഡോ. ബിന്ദു ഇക്കാര്യം അറിയിച്ചത്.

നാഷണൽ സർവീസ് സ്കീം അധികൃതർ എത്രയും വേഗംതന്നെ വേണ്ട നടപടികൾ എന്തൊക്കെയെന്ന് വിലയിരുത്തും. കാലതാമസം കൂടാതെ ആവശ്യമായ നിർമ്മാണ പ്രവർത്തനങ്ങളിലേക്ക് കടക്കും. പ്രവൃത്തിയുടെ പുരോഗതി നാഷണൽ സർവീസ് സ്കീം അധികൃതരുമായി ബന്ധപ്പെട്ട് വിലയിരുത്തുകയും ചെയ്യും – മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

കുടുംബത്തിൻ്റെ തീരാവേദനയിൽ പങ്കുചേരുന്നതായി വിശ്രുതനെ അറിയിച്ചു. മകൾ നവമിയുടെ ചികിത്സയും മകൻ നവനീതിൻ്റെ തുടർപഠനവും ഇതിനകം സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. കുടുംബത്തിന് വിവിധ കോണുകളിൽ നിന്ന് ഇങ്ങനെ വന്നെത്തുന്ന കൈത്താങ്ങുകൾക്കൊപ്പമാണ് ഈയൊരു പ്രവൃത്തി ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ സർവീസ് സ്കീം ഏറ്റെടുക്കുന്നത് – മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

Content: National Service Scheme assistance to Bindu’s family; House will be renovated: Minister Dr. Bindu

Tags :

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.