ന്യൂഡൽഹി: 2025ലെ ദേശീയ കായിക പുരസ്‌കാരങ്ങൾ കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയം പ്രഖ്യാപിച്ചു. രണ്ട് മലയാളികൾ ഉൾപ്പെടെ 17 കായിക താരങ്ങൾ അർജുന അവാർഡിന് അർഹരായി. അത്‌ലറ്റിക്‌സിലെ മുഹമ്മദ് അജ്മൽ വി, ബാഡ്മിന്റണിലെ ട്രീസ ജോളി എന്നിവരാണ് പുരസ്‌കാരം നേടിയ മലയാളികൾ.
അർജുന അവാർഡിന് അർഹരായ മറ്റ് താരങ്ങൾ: തേജശ്വിൻ ശങ്കർ, പ്രിയങ്ക ഗോസ്വാമി (അത്‌ലറ്റിക്‌സ്), പുല്ലേല ഗായത്രി ഗോപിചന്ദ് (ബാഡ്മിന്റൺ), നരേന്ദർ (ബോക്‌സിംഗ്), വിദിത് ജിതേന്ദ്ര ദേശ്മുഖ് (ചെസ്സ്), ധനുഷ് ശ്രീകാന്ത് (ഷൂട്ടിംഗ്), ലാൽറംസിയാമി, രാജ് കുമാർ പാൽ (ഹോക്കി), സുര്ജീത്, പൂജ (കബഡി), രുദ്രാൻഷ് (പാരാ ഷൂട്ടിംഗ്), എക്ത ഭ്യാൻ (പാരാ അത്‌ലറ്റിക്‌സ്), അരവിന്ദ് സിംഗ് (റോവിംഗ്), അഖിൽ (ഷൂട്ടിംഗ്).
അതേസമയം, മൂന്ന് പരിശീലകർക്ക് ദ്രോണാചാര്യ പുരസ്‌കാരവും പ്രഖ്യാപിച്ചു. അത്‌ലറ്റിക്‌സിലെ പർവീർ സിംഗ്, ബോക്‌സിംഗിലെ ഛോട്ടേ ലാൽ യാദവ്, ഷൂട്ടിംഗിലെ നേഹ നന്ദകുമാർ ചവാൻ എന്നിവരാണ് പുരസ്‌കാരത്തിന് അർഹരായത്.
ഫുട്‌ബോൾ താരം അരുമൈനായകത്തിന് സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ് ടൈം അർജുന പുരസ്‌കാരവും ലഭിച്ചു.


