കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷനിലെ പന്നിയങ്കരയിൽ എൻ.ഡി.എ സ്ഥാനാർത്ഥി റോഡ് ഷോ നടത്തി. കോഴിക്കോട് കോർപ്പറേഷനിലെ 38-ാം വാർഡായ പന്നിയങ്കരയിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന നമ്പിടി നാരായണന്റെ റോഡ് ഷോ നടന്നു. പ്രവർത്തകരുടെ ബാഹുല്യം കൊണ്ട് ശ്രദ്ധ നേടിയ റോഡ് ഷോ പന്നിയങ്കരയിൽ നിന്നും തുടങ്ങി കണ്ണഞ്ചേരി വരെ നീണ്ടു. കോഴിക്കോട് കോർപ്പറേഷനെ വികസന മുരടിപ്പിലേക്ക് തള്ളിയിട്ട ഇടത് പക്ഷ ഭരണം അവസാനിപ്പിച്ച് നാടിന് പുതു ജീവൻ നൽകാൻ എൻ.ഡി.എ സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

കോൺഗ്രസിന്റെ ഹീന രാഷ്ട്രീയം; പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിന് നേരെ കണ്ണൂരിൽ ഉണ്ടായ കെഎസ് യു ആക്രമണത്തിൽ രൂക്ഷ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസിന്റെ ഹീന രാഷ്ട്രീയമാണ് പുറത്തായതെന്ന് പറഞ്ഞ മുഖ്യമന്ത്രി, അവിടെ ഉണ്ടായത് പ്രതിഷേധ പ്രകടനമല്ലെന്നും








