സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

നെടിയനാട് എയുപി സ്കൂൾ സപ്തതി ആഘോഷിക്കുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: 1956-ൽ രൂപീകൃതമായ നെടിയനാട് എയുപി സ്കൂൾ കർമ്മനിരതമായ എഴുപതാണ്ട് പിന്നിട്ട് ഫെബ്രുവരി അഞ്ചാം തീയതി വിവിധ പരിപാടികളോടെ സപ്തതി ആഘോഷം സംഘടിപ്പിച്ചിരിക്കുകയാണ്. പ്രധാനാധ്യാപിക സീനത്ത് ടീച്ചറുടെ യാത്രയയപ്പും അതോടൊപ്പം നടക്കുന്നു. വ്യാഴാഴ്ച ഉച്ചക്ക് മൂന്ന് മണിക്ക് കുട്ടികളുടെ കലാ പ്രകടനങ്ങളോടെ പരിപാടികൾക്ക് തുടക്കമാകും.

വൈകിട്ട് 5 മണിക്ക് നടക്കുന്ന പൂർവ്വ അധ്യാപക സംഗമവും ആദരവും പരിപാടിക്ക് തിളക്കമേകു. സായൂജ്യം 2K26 എന്ന പേരിൽ സംഘടിപ്പിച്ചിട്ടുള്ള സപ്തതി ആഘോഷവും യാത്രയയപ്പ് സമ്മേളനവും വൈകിട്ട് ഏഴുമണിക്ക് പിടിഎ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്യും. നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിപി ലൈല അധ്യക്ഷത വഹിക്കും. താമരശ്ശേരി ഡിവൈഎസ്പി സി അലവി, പ്രമുഖ ഗായകൻ താജുദ്ദീൻ വടകര എന്നിവർ അതിഥികളാവും, ഉപഹാര സമർപ്പണം കൊടുവള്ളി എ ഇ ഒ സിപി അബ്ദുൽഖാദർ മാസ്റ്റർ നിർവഹിക്കും.

ജില്ലാ, ബ്ലോക്ക്, വാർഡ് മെമ്പർമാർ, കൊടുവള്ളി ബിപിസി തുടങ്ങി രാഷ്ട്രീയ, സാമൂഹ്യ, ഉദ്യോഗസ്ഥ തലങ്ങളിലെ ഉന്നതർ പങ്കെടുക്കും, ആഘോഷത്തിന്റെ ഭാഗമായി രാത്രി എട്ടുമണിക്ക് പ്രമുഖ ഗായകൻ താജുദ്ദീൻ വടകര നയിക്കുന്ന ഇശൽ വിരുന്ന് സായൂജ്യം 2K26- ന് തിളക്കമേകും, സപ്തതി ആഘോഷത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി കെഎംസിടി മെഡിക്കൽ കോളേജുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.