ഇടുക്കി: നെടുങ്കണ്ടം ഇരട്ടക്കൊലപാതക കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നു. കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനൊപ്പം മേരിക്കുട്ടിയുടെ ഭർത്താവ് മാത്യുവിന്റെ തിരോധാനത്തിലും പൊലീസ് അന്വേഷണം വ്യാപിപ്പിക്കാൻ തീരുമാനിച്ചു. 2018 മാർച്ചിലാണ് മാത്യുവിനെ കാണാതായത്. നെടുങ്കണ്ടത്ത് വച്ച് അദ്ദേഹത്തെ അവസാനമായി കണ്ടവരെ കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിലാണ് പൊലീസ്.
അതേസമയം, കേസിലെ പ്രതിയായ സജി ചോദ്യം ചെയ്യലിനിടെ അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നതായി പൊലീസ് പറയുന്നു. വോട്ടെണ്ണലിന് ശേഷം സജിയെ കസ്റ്റഡിയിൽ വാങ്ങുമെന്നും കൂടുതൽ ചോദ്യം ചെയ്യൽ നടത്തുമെന്നും അന്വേഷണ സംഘം അറിയിച്ചു. ഇതോടൊപ്പം മറ്റ് കുറ്റകൃത്യങ്ങളിൽ സജിക്ക് പങ്കുണ്ടോ എന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്.




