മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പിജി പരീക്ഷാ തീയതി പ്രഖ്യാപിച്ചു. ജൂണ്‍ 15നാണ് പരീക്ഷ. ജൂലൈ 15ന് ഫലം പ്രഖ്യാപിക്കുമെന്ന് നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍സിന്റെ അറിയിപ്പില്‍ പറയുന്നു.ഇന്ന് വൈകീട്ട് 3 മണി മുതല്‍ മെയ് ഏഴുവരെ പരീക്ഷയ്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. മെയ് ഏഴിന് രാത്രിവരെ അപേക്ഷിക്കാന്‍ അവസരമുണ്ട്. natboard.edu.in. എന്ന സൈറ്റ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.






