പാലക്കാട്: പാലക്കാട് നെന്മാറ വല്ലങ്ങി വേല ഇന്ന്. നെല്ലിക്കുളങ്ങര ഭഗവതിയുടെ വേല ആഘോഷമാക്കാന്‍ നെന്മാറ-വല്ലങ്ങി ദേശങ്ങളില്‍ ഒരുക്കങ്ങൾ പൂർത്തിയായി. പുലര്‍ച്ചെമുതല്‍ ഇരുദേശങ്ങളിലും ചടങ്ങുകള്‍ ആരംഭിച്ച് വാദ്യമേളത്തിന്റെ അകമ്പടിയില്‍ എഴുന്നള്ളത്തുകളായി ക്ഷേത്രത്തിലേക്കെത്തി. വേലയുടെ ഭാഗമായി വല്ലങ്ങി ദേശത്ത് ദീപാലംകൃതമായ ആനപ്പന്തല്‍ ഒരുങ്ങി. ബുധനാഴ്ച നടന്ന ആനച്ചമയപ്രദര്‍ശനവും സാമ്പിള്‍ വെടിക്കെട്ടും കാണാന്‍ നിരവധി ആളുകളാണ് എത്തിയത്.

റീച്ചിനുവേണ്ടി കല്ലുപ്പ് എംഡിഎംഎ ആക്കി; മിസ്റ്റർ ബുദ്ധന്റെ റീൽസ് പണിപാളി
കോഴിക്കോട്: തന്റെ കയ്യിൽ എംഡിഎംഎ ഉണ്ടെന്ന് പറഞ്ഞ് ഇൻസ്റ്റഗ്രാം റീൽസിട്ട് എക്‌സൈസിനെ വെല്ലുവിളിച്ച യുവാവിനെ തേടി ഒടുവിൽ എക്‌സൈസ് ഉദ്യോഗസ്ഥരെത്തിയപ്പോൾ കയ്യിലുള്ളത് കല്ലുപ്പ്. കോഴിക്കോട് ഊരള്ളൂരിലെ വിഷ്ണുവായിരുന്നു കല്ലുപ്പ് പൊടിച്ച് പാക്കറ്റുകളിലാക്കി എംഡിഎംഎ ആണെന്ന








