സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

രാവിലെ പത്രം വായിച്ചവര്‍ ഞെട്ടി; ചര്‍ച്ചയായി പരസ്യം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി’ നോട്ടേ വിട; ഇനി ഡിജിറ്റല്‍ കറന്‍സി’, റോബോ മന്ത്രി @ 1 രാവിലെ പത്രത്തിന്റെ ഒന്നാം പേജ് കണ്ട് വായനക്കാർ ഞെട്ടി. പേപ്പര്‍ കറന്‍സി ഇല്ലാതാകാന്‍ പോവുന്നു. ഫെബ്രുവരി ഒന്നു മുതല്‍ രാജ്യത്തെ പണമിടപാടുകൾ പൂർണമായും ഡിജിറ്റല്‍ കറന്‍സിയിലൂടെ ആയിരിക്കും എന്നുള്ള കാര്യങ്ങളാണ് പ്രധാന വാര്‍ത്തയില്‍ പറയുന്നത്. പത്രത്തിന്റെ ഒന്നാം പേജ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ആകപ്പാടെ ആശയക്കുഴപ്പം. മലയാളത്തിലെ പ്രമുഖ പത്രങ്ങളുടെ ആദ്യപേജ് യഥാര്‍ഥത്തില്‍ മുഴുപ്പരസ്യമാണ്. പത്രത്തിലേക്ക് ഒന്നുകൂടി നോക്കിയാല്‍ കാണാം, മാര്‍ക്കറ്റിങ് ഫീച്ചര്‍ എന്ന മുന്നറിയിപ്പ്, സംഗതി പരസ്യമാണെന്ന്. മാര്‍ക്കറ്റിംഗ് ഫീച്ചര്‍ എന്ന പേരില്‍ ആറു സാങ്കല്‍പിക വാര്‍ത്തകള്‍.

‘ലോകത്തെ ആദ്യ ആഴക്കടല്‍ നഗരം യാഥാര്‍ഥ്യമായി’, ‘കേരളത്തിലെ ആദ്യ റോബോ മന്ത്രി ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നു’, ‘ഗോളാന്തര കിരീടം പങ്കിട്ട് ഭൂമിയും ചൊവ്വയും’ എന്നിങ്ങനെ പോകുന്നു മറ്റ് തലക്കെട്ടുകള്‍.2050ല്‍ പത്രങ്ങളുടെ മുന്‍പേജ് എങ്ങനെയായിരിക്കും? അതാണ് പരസ്യം നല്‍കിയവരുടെയും സ്വീകരിച്ചവരുടെയും ഭാവനയായത്. കൊച്ചി ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി ആതിഥ്യം വഹിക്കുന്ന ഒരു സമ്മേളനത്തിനു വേണ്ടിയാണ് ഭീമമായ തുക ചെലവിട്ട് പരസ്യം നല്‍കിയത്. റിസര്‍വ് ബാങ്കിന്റെയും കേന്ദ്രസര്‍ക്കാരിന്റെയുമൊക്കെ പേരു പറഞ്ഞ് ആധികാരികമെന്ന തരത്തിൽ ഇത്തരം പരസ്യ വാര്‍ത്തകള്‍ നല്‍കാമോ? പരസ്യവരുമാനത്തിന്റെ പേരില്‍ വായനക്കാര്‍ തെറ്റിദ്ധരിക്കാന്‍ ഇടയാകുന്ന വിധം പരസ്യം വാര്‍ത്തയായി അവതരിപ്പിക്കാമോ? ഈ ചോദ്യങ്ങള്‍ വ്യാപകമായി സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ ചര്‍ച്ചയാണ്. പത്രങ്ങളെ വിമർശിച്ചും കൗതുകമായി കണ്ടും കമന്റുകൾ ഇടുന്നവരുമുണ്ട്.

Tags :

Recent News

Advertisement