സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

എൻജിഒ യൂണിയൻ സമ്മേളനത്തിൽ ക്ഷണമില്ല; അതൃപ്തി പരസ്യമാക്കി സജി ചെറിയാൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിൽ ക്ഷണമില്ലാത്തതിൽ അതൃപ്തി പരസ്യമാക്കി മന്ത്രി സജി ചെറിയാൻ. തൻ്റെ പേര് യൂണിയന്‍ ഉള്‍പ്പെടുത്താത്തതില്‍ എന്ത് ചെയ്യാന്‍ കഴിയുമെന്ന് മന്ത്രി ചോദിച്ചു. ക്ഷണിക്കാത്തതിൽ മറുപടി പറയേണ്ടത് എൻജിഒ യൂണിയന്‍ ആണെന്നും സജി ചെറിയാന്‍ പ്രതികരിച്ചു.

‘എന്റെ പേര് കണ്ടില്ലെങ്കില്‍ എനിക്കെന്ത് ചെയ്യാനാകും. അത് അവരല്ലേ പറയേണ്ടത്. അവര്‍ക്ക് എന്നെ ക്ഷണിക്കാന്‍ തോന്നിയില്ല. ക്ഷണിച്ചില്ല. അതില്‍ എനിക്കെന്ത് ചെയ്യാനാകും. ക്ഷണിച്ചവര്‍ പങ്കെടുക്കട്ടെ. അതിര്‍ തര്‍ക്കത്തിന്റെ വിഷയമില്ല’, എന്നായിരുന്നു മന്ത്രി പ്രതികരിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയനാണ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. സമ്മേളനത്തിന് മുന്നോടിയായി നടത്തിയ പരിപാടിയിൽ ജി. സുധാകരനെയാണ് ഉദ്ഘാടകനായി നിശ്ചയിച്ചിരുന്നത്. യൂണിയന്റെ 62-ാമത് സംസ്ഥാന സമ്മേളനം സംസ്ഥാന സമ്മേളനം നാളെയാണ് ആലപ്പുഴയില്‍ ആരംഭിക്കുന്നത്. പ്രതിനിധി സമ്മേളനത്തിലും തുടർന്നുള്ള മറ്റു പരിപാടികളിലും സജി ചെറിയാന് ക്ഷണമില്ല. അതേസമയം സജി ചെറിയാനെ ഒഴിവാക്കിയതല്ലെന്നാണ് യൂണിയന്‍ ഭാരവാഹികളുടെ വിശദീകരണം. ഇത്തരം സമ്മേളനങ്ങളില്‍ എല്ലാ നേതാക്കളെയും വിളിക്കേണ്ടതില്ലെന്ന് എന്‍ജിഒ യൂണിയന്‍ പ്രതികരിച്ചു.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.