ന്യൂഡൽഹി :ആദ്യം തന്നെ ഇന്ത്യയിൽ തീരെ വൃത്തിയില്ല, അതിനാൽ ജീവിക്കാൻ കൊള്ളില്ല എന്ന വാദത്തെ കുറിച്ചാണ് യുവാവ് പറയുന്നത്. ഈ ധാരണ തെറ്റാണ് എന്ന് ഒലാലെ പറയുന്നു. ഇന്ത്യ തിരക്ക് പിടിച്ച സ്ഥലമാണ്, പല കുഴപ്പങ്ങളും ഉണ്ട്. എന്നാൽ, ആളുകൾ അവരുടെ ചുറ്റുപാടുകൾ ശുചിയായി സൂക്ഷിക്കുന്നത് താൻ കണ്ടിട്ടുണ്ട്, നിങ്ങൾ കരുതുന്നതിനേക്കാൾ വൃത്തിയുള്ള സ്ഥലങ്ങളിൽ താൻ താമസിച്ചിട്ടുണ്ട് എന്നും ഒലാലെ പറയുന്നു.
അടുത്തതായി ഇന്ത്യക്കാർക്ക് ഇംഗ്ലീഷ് സംസാരിക്കാനറിയില്ല എന്ന ധാരണ തെറ്റാണെന്ന് യുവാവ് പറയുന്നു. ഇംഗ്ലീഷ് സംസാരിക്കുന്ന അനേകം പേർ ഇന്ത്യയിലുണ്ട് എന്നാണ് യുവാവിന്റെ പക്ഷം. അടുത്തതായി ഇന്ത്യയിലെ റോഡുകൾ കുഴപ്പം പിടിച്ചതാണെന്നും സുരക്ഷിതമല്ലെന്നും കരുതുന്നത് തെറ്റാണ്. ഇന്ത്യയിൽ ഊബറും ഓട്ടോയും മെട്രോയും എല്ലാമുണ്ട് എന്ന് ഒലാലെ പറയുന്നു.



