നിലമ്പൂർ: പി.വി അൻവർ എം.എൽ.എയെ പിന്തുണച്ച് സി.പി.എം സഹയാത്രികയും കലാകാരിയുമായ നിലമ്പൂർ ആയിഷ. ‘ഐഷാത്ത എന്ന സഖാവ് നിലമ്പൂർ ആയിഷ. മലബാറിലെ തലപ്പൊക്കമുള്ള വിപ്ലവകാരി’ എന്ന തലക്കെട്ടിൽ അൻവർ തന്റെ ഫേസ്ബുക് പേജിൽ അവരുടെ സന്ദർശനത്തിന്റെ വിഡിയോ പങ്കിട്ടു.
സംസ്ഥാന സർക്കാറുമായും സി.പി.എമ്മുമായും ഇടഞ്ഞുനിൽക്കുന്ന അൻവറിന്റെ ഓരോ നീക്കങ്ങളും അതീവ ശ്രദ്ധയോടെയാണ് പാർട്ടി വൃത്തങ്ങൾ നോക്കിക്കാണുന്നത്.




