നിലമ്പൂരിൽ വോട്ടെണ്ണൽ എട്ടാം റൗണ്ടിൽ എത്തിയപ്പോൾ യുഡിഎഫ് ലീഡ് അയ്യായിരം കടന്നു. എൽഡിഎഫ് പ്രതീക്ഷ വെച്ച പഞ്ചായത്തുകളിൽ സ്ഥാനാർത്ഥി എം സ്വരാജ് പിന്നിലായി. മറ്റ് മുന്നണികളെ അത്ഭുതപ്പെടുത്തി സ്വതന്ത്ര്യ സ്ഥാനാർത്ഥി പി വി അൻവർ വോട്ട് പിടിക്കുന്ന കാഴ്ചയാണ് നിലവിൽ.
വഴിക്കടവ് പഞ്ചായത്തിലെ 46 ബൂത്തുകളിൽ നിന്നും യുഡിഎഫിന് 11659 വോട്ടുകളും എൽഡിഎഫിന് 10040 വോട്ടുകളും അൻവറിന് 4312 വോട്ടുകളുമാണ് ലഭിച്ചത്. ബിജെപി 1507 വോട്ടുകൾ നേടി. പ്രതീക്ഷിച്ചതിലേറെ മുന്നേറ്റമുണ്ടാക്കിയത് പിവി അൻവറാണ്. യുഡിഎഫ് വോട്ടുകളാണ് പിവി അൻവർ വഴിക്കടവിൽ പിടിച്ചത്.






