ഡൽഹി: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവച്ച കാര്യം കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിക്കും. കോടതി നടപടികൾ ആരംഭിച്ചാൽ നിമിഷ പ്രിയയുടെ കേസ് അറ്റോണി ജനറൽ അറിയിക്കും.
അറ്റോർണി ജനറൽ കോടതി നടപടി തുടങ്ങുമ്പോൾ ഇക്കാര്യം പരാമർശിക്കും. കേന്ദ്ര സർക്കാരിൻ്റെ ഭാഗത്തുനിന്നും ചർച്ചകളുണ്ടായെന്നും വധശിക്ഷ നീട്ടിവെച്ചതായും കേന്ദ്രം സുപ്രീംകോടതിയിൽ അറിയിക്കും. അതേസമയം, മർകസ് പ്രതിനിധി കൂടി ഉൾപ്പെട്ട മധ്യസ്ഥ സംഘം വേണമെന്ന് ഹർജിക്കാർ ആവശ്യപ്പെടും.






