Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നിതിൻരാജിന്റെ മരണം; സ്വമേധയാ കേസെടുത്ത് യുവജന കമ്മീഷൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ ഒന്നാംവർഷ ബി.ഡി.എസ് വിദ്യാർത്ഥി കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ കേരള സംസ്ഥാന യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ ജില്ലാ പോലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

തിരുവനന്തപുരം ഉഴമലക്കൽ സ്വദേശിയായ ആർ.എൽ. നിതിൻരാജ് (ഒന്നാംവർഷ ബി.ഡി.എസ് വിദ്യാർത്ഥി) ആണ് വെള്ളിയാഴ്ച മരിച്ചത്. വിദ്യാർത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് മാതാപിതാക്കൾ കോളേജിലെ അധ്യാപകരെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചതായി അധികൃതർ അറിയിച്ചു.

ജാതിയുമായി ബന്ധപ്പെട്ട അപമാനമാണ് വിദ്യാർത്ഥിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ആരോപണം. ഇത്തരം സംഭവങ്ങൾ ഗുരുതരമാണെന്നും വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തുമെന്നും യുവജന കമ്മീഷൻ ചെയർപേഴ്‌സൺ എം. ഷാജർ വ്യക്തമാക്കി. ഇതിനുമുമ്പ് ബന്ധുക്കളുടെ പരാതിയെ തുടർന്ന് ഓറൽ പാത്തോളജി വിഭാഗം മേധാവി ഡോ. കെ. റാം, ഡോ. സംഗീത എന്നിവരെ കോളേജ് അധികൃതർ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തിരുന്നു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30ഓടെ മെഡിക്കൽ കോളേജ് ആശുപത്രിയുടെ റിസപ്ഷൻ വിഭാഗത്തിന്റെയും ലൈബ്രറി കെട്ടിടത്തിന്റെയും ഇടയിൽ ചെങ്കൽ പാകിയ നിലത്ത് വീണ നിലയിലാണ് നിതിൻരാജിനെ കണ്ടെത്തിയത്. ഉടൻ തന്നെ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer