കണ്ണൂര്‍: റവാഡ ചന്ദ്രശേഖറിനെ പുതിയ ഡിജിപിയായി നിയമിച്ചതിൽ ആരോപണം വളച്ചൊടിച്ച് പി ജയരാജന്‍. പാര്‍ട്ടിയില്‍ നിന്ന് വിമര്‍ശനം നേരിട്ട സാഹചര്യത്തിലാണ് വിഷയത്തിൽ യു ടേണടിച്ച് പി ജയരാജന്‍ രംഗത്ത് വന്നത്. ആരോപണം പരോക്ഷമായി തള്ളിയ അദ്ദേഹം സർക്കാർ തീരുമാനത്തിന് ഒപ്പമാണെന്നും കൂട്ടിച്ചേർത്തു.
മന്ത്രിസഭാ തീരുമാനത്തെ താന്‍ എതിര്‍ത്തിട്ടില്ല. അത് പാർട്ടി സെക്രട്ടറിയും വ്യക്തമാക്കിയിട്ടണ്ട്. താനും പാർട്ടി നേതൃത്വത്തിന്‍റെ ഭാഗം തന്നെയാണെന്നും പി ജയരാജൻ പറഞ്ഞും. അതേസമയം കൂത്തുപറമ്പ് വെടിവെപ്പിൽ റവാഡയ്ക്ക് പങ്കുണ്ടോ എന്ന ചോദ്യത്തിൽ നിന്ന് അദ്ദേഹം ഇന്ന് ഒഴിഞ്ഞു മാറി




