സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ജോലിയോ ഭൂമിയോ വേണ്ട, നാല് കോടി രൂപയുടെ അവാർഡ് മതി: വിനേഷ് ഫോഗട്ട്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി : ഹരിയാന എംഎൽഎയും ഗുസ്‌തി താരവുമായ വിനേഷ് ​ഫോഗട്ടിന് ഹരിയാന സർക്കാർ വെച്ച മൂന്ന് ഓഫറുകളിൽ ഒന്ന് തിരഞ്ഞെടുത്തത് താരം . മാർച്ച് 25 ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഹരിയാന സർക്കാർ കോൺഗ്രസ് എംഎൽഎ കൂടിയായ താരത്തിന് മൂന്ന് ഓഫറുകൾ വെച്ചത്. സർക്കാർ ജോലി , ഭൂമി , നാലുകോടി രൂപയുടെ പാരിതോഷികം എന്നീ മൂന്ന് ഓഫറുകളാണ് വിനീഷിന് മുന്നിൽ സർക്കാർ വെച്ചത് .

ഇതില്‍ നാലുകോടി രൂപയുടെ പാരിതോഷികം തിരഞ്ഞെടുക്കാനാണ് വിനേഷ് തീരുമാനിച്ചതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സർക്കാരിന്റെ കായിക നയപ്രകാരമാണ് താരത്തിന് ഈ മൂന്ന് ഓഫറുകൾ നൽകിയത് . എന്നാൽ താരത്തിന്റെ തീരുമാനം രണ്ടാഴ്ചക്ക് ശേഷമാണ് അറിയിച്ചത് . കഴിഞ്ഞ വർഷം ചരിത്രംകുറിച്ചുകൊണ്ട് വിനേഷ് ഫോഗാട് പാരീസ് ഒളിമ്പിക്‌സിന്റെ ഫൈനലിൽ പ്രവേശനം നേടിയിരുന്നു എങ്കിലും ഭാരക്കൂടുതലിനെ തുടര്‍ന്ന് മത്സരത്തിൽ നിന്ന് അയോഗ്യയാക്കപ്പെട്ടിരുന്നു . പിന്നാലെ വിനേഷ് ഗുസ്തിയില്‍ നിന്ന് വിരമിച്ച് കോണ്‍ഗ്രസില്‍ ചേർന്നതും ഹരിയാനയിൽ മത്സരിക്കാനിറങ്ങിയതും വിജയിച്ച് എംഎൽഎ ആയതും.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.