തിരുവനന്തപുരം : കോൺഗ്രസ് നേതാക്കൾക്ക് പെരുമാറ്റച്ചട്ടവുമായി കെപിസിസി. കോൺഗ്രസിന്റെ ഏതൊരു പരിപാടികളിലും ഇനി മുതൽ വേദിയിലുണ്ടാകേണ്ടവരുടെ പേരുകൾ കസേരകളിൽ പതിക്കണമെന്നും , പേരില്ലാത്ത ഒരാൾപോലും വേദിയിൽ വേണ്ടെന്നും കെപിസിസി നിർദേശിക്കും. ഇതു സംബന്ധിച്ച് ഉടൻ സർക്കുലർ നൽകും. ക്ഷണിക്കപ്പെട്ടവരുടെ പാർട്ടിസ്ഥാനം പരിഗണിച്ചു കസേരകൾ നിരത്തുകയും ഇരിപ്പിടത്തിൽ പേരെഴുതുകയും വേണം. പേര് രേഖപ്പെടുത്തിയ ആൾ പരിപാടിക്കെത്തിയില്ലെങ്കിൽ കസേര വേദിയിൽനിന്നു നീക്കണം.
അവിചാരിതമായി എംപി, എംഎൽഎ, എഐസിസി ഭാരവാഹി, കെപിസിസി ഭാരവാഹി, ഡിസിസി പ്രസിഡന്റ് എന്നി സ്ഥാനത്തുള്ള ആരെങ്കിലും എത്തുന്ന സാഹചര്യമുണ്ടായാൽ പരിപാടിയുടെ പ്രസക്തി കണക്കിലെടുത്ത് അവർക്ക് ഇരിപ്പിടം നൽകാം. തുടങ്ങിയ ചില നിർദേശികളാണ് പെരുമാറ്റ ചട്ടത്തിൽ കെപിസിസി മുന്നോട്ട് വെക്കുന്നത്. കൂടാതെ ചട്ടം ലംഘിക്കുന്നവർക്കെതിരെ നടപടിക്കും ശുപാർശ നൽകാം. കോൺഗ്രസ് നേതാക്കളുടെ “ഫോട്ടോ മാനിയ”കണക്കിലെടുത്താണ് കെപിസിസി ഈ തീരുമാനത്തിലേക്ക് എത്തിയത്.






