Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കാവിലക്കാട് വെടിക്കെട്ട് പൊതുപ്രദർശനത്തിന് അനുമതിയില്ല

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: ചിറ്റഞ്ഞൂർ കാവിലക്കാട് ശ്രീ ദുര്‍ഗ്ഗാദേവി ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് വെടിക്കെട്ട് പൊതുപ്രദർശനം നടത്തുന്നതിനുള്ള അനുമതി നിഷേധിച്ച് ജില്ലാഭരണകൂടം ഉത്തരവിട്ടു. അധിക ജില്ലാ മജിസ്ട്രേറ്റാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സ്ഫോടക വസ്തുക്കളുമായി ബന്ധപ്പെട്ട നിയമത്തിലെ അനുച്ഛേദം ആറു ഉപവകുപ്പ് ഒന്ന് ഖണ്ഡിക സി പ്രകാരമാണ് നടപടി.

പൊതുജനസുരക്ഷ, പരിസര പ്രദേശങ്ങളിലെ അപകട സാധ്യത, ശബ്ദ മലിനീകരണം എന്നിവ കണക്കിലെടുത്താണ് അനുമതി നിഷേധിച്ചതെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. നിയമലംഘനം ഉണ്ടാകുന്ന പക്ഷം കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. ഉത്സവ ചടങ്ങുകൾ നിശ്ചയിച്ച രീതിയിൽ തന്നെ നടക്കുമെന്നും, സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ഭരണകൂടം നിർദേശം നൽകി.

Tags :

Recent News

Advertisement
WhiteswanTV Footer