Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കര കയറാതെ നോർക്ക കെയർ പദ്ധതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: പ്രവാസി മലയാളികൾക്കായി സർക്കാർ പ്രഖ്യാപിച്ച് നടപ്പിലാക്കിയ ‘നോർക്ക കെയർ’ ഇൻഷുറൻസ് പദ്ധതി മടങ്ങിയെത്തിയ പ്രവാസികൾക്ക് യഥാർത്ഥ സുരക്ഷ നൽകുന്നതായില്ലെന്നാണ് വിലയിരുത്തൽ. പദ്ധതി ആരംഭത്തിൽ പ്രതീക്ഷിച്ചതുപോലെ എല്ലാവരെയും ഉൾപ്പെടുത്തി ഒരു സുരക്ഷാ കവചം ഒരുക്കാൻ വേണ്ട നടപടികൾ ഇപ്പോഴും പൂർണ്ണമായിട്ടില്ല.

പദ്ധതിയിൽ ആനുകൂല്യങ്ങളായി 5 ലക്ഷം രൂപ ആരോഗ്യ ഇൻഷുറൻസ്, 10 ലക്ഷം രൂപ അപകട ഇൻഷുറൻസ് ലഭിക്കും. എന്നാൽ, കോവിഡ് കാലഘട്ടത്തിൽ നാട്ടിലേക്ക് മടങ്ങിയ പ്രവാസികളുടെ ആരോഗ്യ-സാമ്പത്തിക പ്രതിസന്ധി പദ്ധതിയിൽ പരിഗണിക്കപ്പെട്ടിട്ടില്ല. പ്രവാസി ഐഡി, എൻആർകെ ഐഡി, സ്റ്റുഡന്റ് ഐഡി ഇല്ലാത്തവർക്ക് രജിസ്ട്രേഷൻ പോലും ചെയ്യാൻ കഴിയാതെ പോവുന്നത് വലിയ തടസ്സമായി മാറി.

മടങ്ങിയെത്തിയ പ്രവാസികളും ഉൾപ്പെടെ, എല്ലാ പ്രവാസികൾക്കും സംരക്ഷണം ഉറപ്പാക്കുന്ന വിധത്തിൽ പദ്ധതിയെ തിരുത്തണെമെന്നാണ് . സർക്കാർ അതിനായുള്ള നടപടികൾ സ്വീകരിക്കാത്ത പക്ഷം പദ്ധതി ലക്ഷ്യം സഫലമാകില്ലെന്ന വിമർശനമാണ് ഉയരുന്നത്.

Tags :

Recent News

Advertisement
WhiteswanTV Footer