തൃശ്ശൂർ: തൃശ്ശൂർ ജില്ലയിൽ കാപ്പ ഉത്തരവ് ലംഘിച്ച് പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ട അറസ്റ്റിൽ. മുരിങ്ങൂർ തെക്കുംമുറി സ്വദേശി സന്തോഷ് ആണ് പിടിലായത്.
സന്തോഷ് കൊരട്ടി, ചാലക്കുടി പ്രദേശത്ത് 5 വധശ്രമ കേസുകളും 6 അടിപിടി കേസുകളും അടക്കം 16 ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
കൊരട്ടി പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ അമൃത് രംഗൻ, സബ്ബ് ഇൻസ്പെക്ടർ സതീഷ്, സിവിൽ പോലീസ് ഓഫീസർ ടോമി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ഓപ്പറേഷൻ കാപ്പ പ്രകാരം തൃശ്ശൂരിൽ മറ്റ് പ്രശസ്ത ഗുണ്ടകൾക്കെതിരെ നടപടികൾ തുടരുമെന്ന് പോലീസ് അറിയിച്ചു.






