സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

“ഇനി ഞങ്ങളും പറയാം” – റിവർ യൂത്ത് പാർലമെന്റ്”

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഫ്രണ്ട്‌സ് ഓഫ് ഭാരതപ്പുഴയുടെ അഞ്ചാം വാർഷികത്തിന്റെ ഭാഗമായി “ഇനി ഞങ്ങളും പറയാം” – റിവർ യൂത്ത് പാർലമെന്റ് ഷൊർണ്ണൂർ കാർമൽ സ്കൂളിന്റെ സഹകരണത്തോടെ, ഓഗസ്റ്റ് 3 ന് കാലത്ത്‌ 9.30 മുതൽ നടത്തുന്നു. നിളയോരത്തെ യുവജന സംഘടനകൾ , സ്കൂൾ – കോളേജ് വിദ്യാർത്ഥികൾക്ക് എന്നിവർക്ക് പങ്കെടുക്കാൻ അവസരം.

ഭാരതപ്പുഴയുടെ പുനരുജ്ജീവനവുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങൾ അവതരിപ്പിക്കാനും, ചർച്ചകൾ നയിക്കാനും, അഭിപ്രായങ്ങൾ അറിയിക്കാനുമുള്ള അവസരം പുതിയ തലമുറക്ക് ലഭ്യമാക്കുക എന്നതാണ് റിവർ യൂത്ത് പാർലമെന്റ് ലക്ഷ്യം വെക്കുന്നത്. യുവജനങ്ങൾ, യുവജനങ്ങൾക്കായി, യുവജനങ്ങളാൽ നടത്തപ്പെടുന്ന ചർച്ചകൾ. ഫ്രണ്ട്‌സ് ഓഫ് ഭാരതപ്പുഴയുടെ വാർഷികങ്ങളുടെ ഭാഗമായി കഴിഞ്ഞ വർഷം പട്ടാമ്പിയിലും, അതിന് മുന്നത്തെ വർഷം ചെറുതുരുത്തിയിലും റിവർ പാർലമെന്റ് സംഘടിപ്പിച്ചിരുന്നു. ഈ വർഷം യുവജനങ്ങൾക്ക്‌ കൂടുതൽ പ്രാമുഖ്യം നൽകുക എന്ന തീരുമാനത്തിൽ യൂത്ത് പാർലമെന്റായി നടത്തുന്നു.

രാവിലെ 9.30 ആരംഭിക്കുന്ന ചടങ്ങിൽ സർക്കാർ സ്ഥാപനങ്ങളിലെ പ്രതിനിധികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികൾ എന്നിവർ കുട്ടികളുടെ ചർച്ചകൾ കേൾക്കുന്നതിനായി പങ്കെടുക്കും. പങ്കെടുക്കുന്നവർക്ക് പോസ്റ്റർ , ഫോട്ടോ പ്രദർശനത്തിനും, വിഷയങ്ങൾ അവതരിപ്പിക്കുന്നതിനും അവസരമുണ്ടാകും.

പങ്കെടുക്കാൻ ആഗ്രഹിക്കുന്ന സ്കൂൾ / കോളേജ് / സന്നദ്ധ സംഘടനകൾ റെജിസ്ട്രേഷൻ ചെയ്യേണ്ടതാണ്. റെജിസ്ട്രേഷൻ ജൂലൈ 5 മുതൽ – 15 വരെ.

റെജിസ്ട്രേഷൻ ലിങ്ക് : https://tinyurl.com/fobyouth

കൂടുതൽ വിവരങ്ങൾക്ക് :
ഫോൺ : 9446938770
ഇമെയിൽ : fobnila@gmail.com

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.