Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എന്‍എസ്എസിന് സ്ഥിരതയുണ്ട്, ഇല്ലാത്തത് സര്‍ക്കാരിന്: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ എൻഎസ്എസ് നിലപാട് സ്ഥിരതയുള്ളതാണെന്ന് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ അറിയിച്ചു. നാമജപ ഘോഷയാത്രയും വിശ്വാസ സംരക്ഷണ പ്രവർത്തനവും പരമാവധി നടത്തിയവരാണ് എൻഎസ്എസ് നേതാക്കൾ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വിശ്വാസ സംരക്ഷണത്തിന് അനുകൂലമായ നിലപാട് വന്നാൽ സ്വാഭാവികമായി എൻഎസ്എസ് സ്വീകരിക്കുന്ന പ്രതികരണം മാത്രമാണ് ഇപ്പോൾ കണ്ടത്, അതിൽ ആരും അത്ഭുതപ്പെടേണ്ടതില്ല. സർക്കാർ എടുത്ത നിലപാട് ഇപ്പോൾ കീഴ്മേൽ മറിഞ്ഞിരിക്കുന്നുവെന്നും, യുവതി പ്രവേശനം അനുവദിക്കണമെന്നത് സർക്കാർ തന്നെ കോടതിയിൽ അഫിഡാവിറ്റ് നൽകി വ്യക്തമാക്കിയതായും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിൽ പിണറായി വിജയൻ സർക്കാർ കനകദുർഗ, ബിന്ദു അമ്മിണി എന്നിവരെ പൊലീസ് സ്‌കോട്ടോടെ ശബരിമലയിൽ എത്തിച്ചതായും, കൂടാതെ 51 സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിച്ചതായും കോടതി അറിയിച്ചു.

“എൻഎസ്എസുമായി കോൺഗ്രസിന് തർക്കം ഇല്ല. കോൺഗ്രസ് ഒരുകാലത്തും എൻഎസ്എസുമായി തർക്കിച്ചിട്ടില്ല. ശബരിമല വിഷയത്തിൽ കോൺഗ്രസിനും എൻഎസ്എസിനും ഏക ലക്ഷ്യം വിശ്വാസ സംരക്ഷണമാണ്. ചിലർ ഇക്കാര്യം വ്യത്യസ്തമായി പ്രചരിപ്പിക്കാൻ ശ്രമിച്ചെങ്കിലും കോൺഗ്രസ് ആരും അകൽച്ചവരെ കാണുന്നില്ല. നിലവിലെ വിവാദത്തിൽ പാർട്ടി നേതൃത്വം ആവശ്യമായ മറുപടി പറയും.”
എന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

Recent News

Advertisement
WhiteswanTV Footer