തൃശ്ശൂർ: ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സപ്തദിന ക്യാമ്പ് “സ്നേഹസ്പർശം” സംഘടിപ്പിച്ചു. ഗുരുവായൂർ നെമിനി പാലിയത്ത് കോളനിയിൽ നടന്ന ക്യാമ്പ് വാർഡ് കൗൺസിലർ എം.വി. ബിജു ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൾ സിസ്റ്റർ നിർമ്മൽ മരിയ അധ്യക്ഷത വഹിച്ചു.
സമാപനദിന യോഗത്തിൽ പ്രിൻസിപ്പൾ സിസ്റ്റർ ജെന്നി തെരേസ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. ശ്രീരഞ്ജിനി, സിസ്റ്റർ ഡാനി മരിയ, പി.ടി.എ വൈസ് പ്രസിഡന്റ് ജിഷോ എസ്. പുത്തൂർ, ശിവദാസ് എന്നിവർ സംസാരിച്ചു. ക്യാമ്പ് ലീഡർ ഗായത്രി, എൻ.എസ്.എസ് സെക്രട്ടറി അലീന കെ. റഷീദ്, ജോയിന്റ് സെക്രട്ടറി എം. കവിത എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.






