Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഓണം ബമ്പർ; 50 ലക്ഷത്തിന്റെ മൂന്നാം സമ്മാനം കുടുംബശ്രീ അംഗങ്ങൾക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ഈ വർഷത്തെ തിരുവോണം ബമ്പർ ലോട്ടറിയിൽ 25 കോടി രൂപയുടെ ഒന്നാം സമ്മാനം നേടിയ ഭാഗ്യവാനൻ എറണാകുളം നെട്ടൂർ സ്വദേശിയെന്ന് സൂചന. നെട്ടൂരിലെ ലിജീഷ് നടത്തുന്ന ലോട്ടറി സ്റ്റാളിൽ നിന്നും വിൽക്കപ്പെട്ട TH 577825 നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ടിക്കറ്റ് സ്വന്തമാക്കിയയാൾ തന്റെ സുഹൃത്തിനെ ടിക്കറ്റ് കാണിച്ചിരുന്നുവെന്ന് ലിജീഷ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ഭാഗ്യശാലിയുടെ വ്യക്തിഗത വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. ഉച്ചക്ക് 1.20ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നറുക്കെടുത്തു. ആറ്റിങ്ങൽ ഭഗവതി ഏജൻസിയുടെ പാലക്കാട് കേന്ദ്രത്തിൽ നിന്നാണ് ലതീഷ് 800 ടിക്കറ്റുകൾ വാങ്ങി വിതരണം ചെയ്തത്.

2025ലെ ഓണം ബമ്പറിന്റെ ഒന്നാം സമ്മാനമായി വിജയിക്ക് ലഭിക്കുകയുള്ളത് 15.75 കോടി രൂപ ആണ്. ഇതിൽ 2.5 കോടി രൂപ ഏജൻസിക്ക് കമ്മീഷനായി, 6.75 കോടി രൂപ കേന്ദ്ര സർക്കാറിന് ആദായനികുതിയായി കൈമാറണം. ടിക്കറ്റിന് 56 രൂപ വിലയുണ്ടായിരുന്ന ബമ്പറിൽ, 75 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. ജി.എസ്.ടി ആയി കേരളത്തിനും കേന്ദ്രത്തിനും മൊത്തം 40.32 കോടി രൂപ വീതം ലഭിക്കും. മറ്റു സമ്മാനങ്ങളിലെ നികുതികളായി 15 കോടി രൂപയും ലഭിക്കും.തിരുവോണം ബമ്പറിന്റെ മൂന്നാം സമ്മാനമായ 50 ലക്ഷം രൂപ ലഭിച്ചത് കോട്ടയം പയ്യാനിത്തോട്ടം സൂര്യ കുടുംബശ്രീയിലെ അഞ്ചംഗ സംഘത്തിന്. കീരിയാനിക്കൽ സൗമ്യ സുജീവ്, കോട്ടൂക്കുന്നേൽ ഉഷാ മോഹനൻ, ഓലിക്കൽ സാലി സാബു, കുമ്പളന്താനത്തിൽ ഉഷാ സാബു എന്നിവർ ചേർന്ന് നൂറ് രൂപ വീതം ചുമത്തിയാണ് TH 668650 നമ്പർ ടിക്കറ്റ് വാങ്ങിയത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix